ടെക്നോളജി ഒട്ടും വളരാത്ത കാലത്ത് ടോം ക്രൂസിന്‍റെ ടോപ്പ് ഗൺ എന്ന പക്കാ ആക്ഷൻ പടം നിർമ്മിച്ച കഥ

ചിത്രത്തിന്‍റെ നിർമ്മാതാക്കളായ പാരാമൗണ്ട് സ്റ്റുഡിയോസിന്‍റെ ഇടപെടൽ കാരണം വളരെയധികം ബുദ്ധിമുട്ടി ആണെങ്കിലും സിനിമ ചിത്രീകരിക്കാമുള്ള അനുമതി നേവിയിൽ നിന്നും ലഭിച്ചു. എന്നാൽ സിനിമയുടെ ചിത്രീകരണത്തിൽ ഉടനീളം അമേരിക്കൻ നേവിയുടെ സ്വാധീനം ഉണ്ടായിരുന്നു. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 28, 2022, 05:34 PM IST
  • ഹോളീവുഡ് സിനിമാ പ്രേമികളുടെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്ന് തന്നെയാകും 1986 ൽ പുറത്തിറങ്ങിയ ടോപ്പ് ഗൺ എന്ന ചിത്രം.
  • അയാൾ ശരിക്കുള്ള ടോപ്പ് ഗൺ പരിശീലകന്മാരോട് ചിത്രത്തെപ്പറ്റി സംസാരിച്ചു.
  • ഈ ചിത്രം പുറത്തിറങ്ങിയതോടെ അമേരിക്കൻ നേവിയിൽ ചേരുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.
ടെക്നോളജി ഒട്ടും വളരാത്ത കാലത്ത് ടോം ക്രൂസിന്‍റെ ടോപ്പ് ഗൺ എന്ന പക്കാ ആക്ഷൻ പടം നിർമ്മിച്ച കഥ

ടോം ക്രൂസ് നായകനായ ടോപ്പ് ഗൺ മാവ്റിക് എന്ന ചിത്രം തീയറ്ററുകളിൽ എത്തിയതോടെയാണ് ഇതിന്‍റെ ആദ്യ ഭാഗവും ആരാധകർക്കിടയിൽ ചർച്ചാ വിഷയം ആയത്. ഇന്നത്തെ തലമുറയിലെ അധികം പേരും ഈ ചിത്രം കണാൻ സാധ്യത ഇല്ലെങ്കിലും ഒരു കേരളത്തില്‍ ഒരു 35 വയസിന് മുകളിൽ പ്രായമുള്ള ഭൂരിഭാഗം ഹോളീവുഡ് സിനിമാ പ്രേമികളുടെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്ന് തന്നെയാകും 1986 ൽ പുറത്തിറങ്ങിയ ടോപ്പ് ഗൺ എന്ന ചിത്രം. ഇന്നത്തെപ്പോലെ വിർച്വൽ റിയാലിറ്റിയും വി.എഫ്.എക്സും ഒന്നും തന്നെ വളർന്നിട്ടില്ലാത്ത കാലത്ത് പുറത്തിറങ്ങിയ ടോപ്പ് ഗൺ ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ എന്നും ഒരു അതിശയം തന്നെയാണ്. 

15 മില്ല്യൺ യു.എസ് ഡോളർ ബജറ്റ് ചെലവാക്കി നിർമ്മിച്ച ടോപ്പ് ഗൺ 357 മില്ല്യണ് മുകളിൽ കളക്ഷൻ നേടി ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി. ഈ സിനിമ പുറത്തിറങ്ങിയ ചരിത്രവും ഒരു സിനിമാക്കഥയോളം തന്നെ നാടകീയത നിറഞ്ഞതാണ്. 1983ൽ അമേരിക്കയിലെ കാലിഫോർണിയ മാസികയിൽ  "ടോപ്പ് ഗൺസ്" എന്ന പേരിൽ നേവി ഫൈറ്റർ പൈലറ്റുകളെ കുറിച്ചുള്ള ചില കാര്യങ്ങൾ പറയുന്ന ഒരു ലേഖനം പബ്ലിഷ് ചെയ്യുകയുണ്ടായി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിർമ്മാതാവ് ജെറി ബ്രൂക്ക്ഹൈമറാണ് ചിത്രത്തിന്‍റെ കഥ എഴുതിയത്. 

Read Also: ഹോം എന്ന സിനിമ തഴയപ്പെട്ടതിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

എന്നാൽ ഇത് ചലച്ചിത്രമാകണമെങ്കിൽ അദ്ദേഹത്തിന് ചില പ്രധാന കടമ്പകൾ മറി കടക്കേണ്ടതുണ്ടായിരുന്നു. ടെക്നോളജി ഒട്ടും തന്നെ വളരാത്ത 80 കളിൽ ടോപ്പ് ഗണ്ണിന്‍റെ തിരക്കഥ ആവശ്യപ്പെടുന്ന വിധത്തില്‍ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് F14 ഫൈറ്റർ ജെറ്റുകൾ ആവശ്യമായിരുന്നു. പക്ഷെ നേവി ഇതിനു സമ്മതിക്കുമോ എന്നത് ഒരു വലിയ ചോദ്യ ചിഹ്നമായിരുന്നു. തുടർന്ന് നേവിയിൽ നിന്ന് വിരമിച്ച ഒരാളെ ചിത്രത്തിന്‍റെ ടെക്നിക്കൽ ആഡ്വൈസർ ആയി സെലക്ട് ചെയ്തു. അയാൾ ശരിക്കുള്ള ടോപ്പ് ഗൺ പരിശീലകന്മാരോട് ചിത്രത്തെപ്പറ്റി സംസാരിച്ചു. 

ചിത്രത്തിന്‍റെ നിർമ്മാതാക്കളായ പാരാമൗണ്ട് സ്റ്റുഡിയോസിന്‍റെ ഇടപെടൽ കാരണം വളരെയധികം ബുദ്ധിമുട്ടി ആണെങ്കിലും സിനിമ ചിത്രീകരിക്കാമുള്ള അനുമതി നേവിയിൽ നിന്നും ലഭിച്ചു. എന്നാൽ സിനിമയുടെ ചിത്രീകരണത്തിൽ ഉടനീളം അമേരിക്കൻ നേവിയുടെ സ്വാധീനം ഉണ്ടായിരുന്നു. നേവിയുടെ നിർദ്ദേശത്തിന്‍റെ ഫലമായി ചിത്രത്തിന്‍റെ തിരക്കഥ പോലും പല തവണ മാറ്റി എഴുതി. പക്ഷെ നേവിയുടെ നിർദ്ദേശപ്രകാരം എഴുതിയ ചിത്രത്തിന്‍റെ തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ്  പാരാമൗണ്ട് സ്റ്റുഡിയോസിന് ഇഷ്ടപ്പെട്ടില്ല. 

Read Also: താൻ നിരന്തരം ഭീഷണികൾ നേരിടുന്നതായി ആംബർ ഹേർഡ്സ്; കുഞ്ഞിനെ മൈക്രോവേവ് ഓവനിൽ വച്ച് കൊല്ലുമെന്ന് വരെ ഭീഷണി

1984 ൽ സ്റ്റുഡിയോ പുതിയ മാനേജ്മെന്‍റിന് കീഴിൽ വന്നപ്പോഴാണ് ചിത്രത്തിന് പച്ചക്കൊടി ലഭിക്കുന്നതും 15 മില്ല്യൺ യു.എസ് ഡോളർ ബജറ്റ് ചിത്രത്തിന് അനുവദിച്ച് നൽകുന്നതും. ടോമി സ്കോട്ടിനെയാണ് ചിത്രത്തിന്‍റെ സംവിധായകനായി സ്റ്റുഡിയോ നിയമിച്ചത്. അന്ന് യുവ താരം ആയിരുന്ന ടോം ക്രൂസിനെ മനസ്സിൽ കണ്ടാണ് ടോപ്പ് ഗൺ എന്ന ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയാക്കിയത്. എന്നാൽ ചിത്രത്തിന്‍റെ തിരക്കഥ കേട്ട ടോമിന് ആദ്യം കഥ ഇഷ്ടപ്പെട്ടില്ല. തുടർന്ന് അദ്ദേഹത്തെ ഫൈറ്റർ ജെറ്റിൽ കയറ്റി ഇരുത്തി നേവിയുടെ സഹായത്തോടെ ബാരൽ റോൾസ്, ഫൈവ് ജി.എസ് എന്നിവ ചെയ്ത് കാണിച്ച് ബോധ്യം വന്ന ശേഷമാണ് ടോം ക്രൂസ് ചിത്രത്തിൽ അഭിനയിക്കാനായി സമ്മതം മൂളിയത്. 

ഫൈറ്റർ ജെറ്റുകളും നാവികസേനാ കപ്പലുകളും മറ്റും ഉപയോഗിക്കുന്നതിന് പെന്‍റഗൺ പാരാമൗണ്ടിൽ നിന്നും ഏകദേശം 1.8 മില്ല്യൺ ഈടാക്കി. ഡ്യൂട്ടിക്ക് പോകുന്ന ഫൈറ്റർ ജെറ്റുകളിലെ സീനുകൾ ചിത്രത്തിന് വേണ്ടി പരമാവധി ഉപയോഗിച്ചെങ്കിലും അത് മതിയാകാതെ വന്നു. ഡ്യൂട്ടി ടൈമിന് പുറത്ത് ഫൈറ്റർ ജെറ്റുകൾ പറത്തുമ്പോഴെല്ലാം ഇന്ധനത്തിനും മറ്റ് പ്രവർത്തന ചെലവുകൾക്കുമായി പാരാമൗണ്ട് മണിക്കൂറിന് 7800 യു.എസ് ഡോളർ അന്ന് നൽകിയിരുന്നു. F - 14 ഫൈറ്റർ ജെറ്റുകളും നാവികസേനാ കപ്പലുകളും മറ്റും ഉപയോഗിക്കുന്നതിന് പെന്റഗൺ പാരാമൗണ്ടിൽ നിന്ന് $1.8 മില്യൺ ഈടാക്കി എന്നാണ് കണക്കു. 

Read Also: Minister Saji Cherian: ഇന്ദ്രൻസിന് തെറ്റിദ്ധാരണയുണ്ടായതാകാം, ജൂറിയോട് വിശദീകരണം ചോദിക്കില്ല, വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

ഡ്യൂട്ടിക്ക് പോകുന്ന ഫൈറ്റർ ജെറ്റുകളിലെ സീനും മറ്റും പരമാവധി അവർ use ചെയ്തു. പക്ഷെ എന്നാലും അത് പോരായിരുന്നു. ഡ്യൂട്ടി ടൈമിന് പുറത്ത് ഫൈറ്റർ ജെറ്റുകൾ പറത്തുമ്പോഴെല്ലാം ഇന്ധനത്തിനും മറ്റ് പ്രവർത്തന ചെലവുകൾക്കുമായി പാരാമൗണ്ട് മണിക്കൂറിന് US $7800 (ഇന്നത്തെ $19,700ന് തുല്യം) അന്ന് നൽകി. F-14 സ്ക്വാഡ്രണുകളിൽ നിന്നുള്ള  'VF-114 Aardvarks', 'VF-213 ബ്ലാക്ക് ലയൺസ്' എന്നിവയിൽ നിന്നുള്ള വിമാനവാഹിനിക്കപ്പലുകളുടെ സീക്വൻസുകളുടെ സീനുകൾ എല്ലാം യു.എസ്.എസ് എന്‍റർപ്രൈസിൽ ആണ് ചിത്രീകരിച്ചത്.  

ഇതെലാം കൂടാതെ, നേവി ഉദ്യോഗസ്ഥർ ചെയ്യുന്ന പല ട്രെയിനിങ് ടെസ്റ്റുകളും, ശരിക്കുള്ള ഒരു ഏരിയൽ പൈലറ്റിന് വേണ്ട അതേ ട്രെയ്നിങ്ങ് ക്ലാസ്സുകളും ഇതിലെ അഭിനേതാക്കൾക്ക് നേവി പരിശീലിപ്പിച്ച് കൊടുത്തു.  ഇവയെല്ലാം ടോപ്പ് ഗൺ എന്ന ചിത്രത്തിന്‍റെ മേക്കിങ് വിഡിയോയിൽ കാണാൻ സാധിക്കും. ചിത്രം പുറത്തിറങ്ങിയപ്പോൾ 357 മില്ല്യൺ കളക്ഷൻ സ്വന്തമാക്കി 1986 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ടോപ്പ് ഗൺ മാറി. ഈ ചിത്രം പുറത്തിറങ്ങിയതോടെ അമേരിക്കൻ നേവിയിൽ ചേരുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. 

Read Also: Amritha Suresh - Gopi Sundar : "അതെന്റെ ലൈഫ് അല്ല"; അമൃത സുരേഷ് - ഗോപി സുന്ദർ ബന്ധത്തിൽ പ്രതികരിച്ച് നടൻ ബാല

ഈ അവസരം മുതലെടുത്ത് ടോപ്പ് ഗൺ പ്രദർശിപ്പിക്കുന്ന പല തീയറ്ററുകളുടെയും മുന്നിൽ അമേരിക്കൻ നേവി റിക്രൂട്ട്മെന്‍റ് സെന്‍ററുകൾ ആരംഭിച്ചു. അന്ന് ഒരു സാധാരണ യുവ താരമായിരുന്ന ടോം ക്രൂസിനെ ലോകം അറിയുന്ന സൂപ്പർ സ്റ്റാറാക്കി മാറ്റുന്നതിൽ ഈ ചിത്രം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ചിത്രത്തിൽ ടോം ക്രൂസ് ഉപയോഗിച്ചിരുന്ന ജാക്കറ്റും കൂളിങ്ങ് ഗ്ലാസ്സും ബൈക്കും ഉൾപ്പെടെ എല്ലാം അന്നത്തെ യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചു. ചിത്രത്തിലെ 'ടേക്ക് മൈ ബ്രീത്ത് എവേ' എന്ന പാട്ടിന് ആ വർഷത്തെ മികച്ച സംഗീതത്തിനുള്ള ഓസ്കാർ അവാർഡും കിട്ടി. ഈ കഴിഞ്ഞ മെയ് 16 നു ടോപ് ഗൺ പുറത്തിറങ്ങിയിട്ട് 36 വര്‍ഷം തികഞ്ഞു. മേയ് 27 ന് ടോപ്പ് ഗണ്ണിന്‍റെ രണ്ടാം ഭാഗമായ ടോപ്പ് ഗൺ മാവ്റിക് എന്ന ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തു. ജോസഫ് കൊസിൻസ്കി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരില്‍ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടി വിജയകരമായി പ്രദർശനം തുടരുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News