Valatty Movie Ott: ഒടുവിൽ 'വാലാട്ടി' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു ട്രെയിലറും ഹോട്ട്സ്റ്റാർ പങ്കുവെച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 5, 2023, 11:54 AM IST
  • വാലാട്ടിയുടെ ഒടിടി റിലീസ് തിയതിയും പ്ലാറ്റ്ഫോമും പ്രഖ്യാപിച്ചിരിക്കുകയാണ്.
  • ജൂലൈ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം നവംബർ 7ന് സ്ട്രീമിങ് തുടങ്ങും.
  • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.
Valatty Movie Ott: ഒടുവിൽ 'വാലാട്ടി' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമാണ് വാലാട്ടി. തിയേറ്ററുകളിൽ നിന്ന് മോശമല്ലാത്ത റിപ്പോർട്ടുകൾ നേടാൻ ചിത്രത്തിനായെങ്കിലും പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ സാധിച്ചില്ല എന്ന് പറയേണ്ടി വരും. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുത പരീക്ഷണവുമായെത്തിയ ചിത്രത്തിൽ ഒരു കൂട്ടം വളർത്തു നായകളെയാണ് കേന്ദ്ര കഥാപാത്രങ്ങളാക്കിയിരിക്കുന്നത്. ഡിസ്നി മൂവീസും മറ്റുമായി ലോക സിനിമയിൽ മൃഗങ്ങളുടെ സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇന്നുവരെ അത്തരത്തിൽ ഒരു സംരംഭം ഉണ്ടായിരുന്നില്ല.

സിനിമയുടെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വാലാട്ടിയുടെ ഒടിടി റിലീസ് തിയതിയും പ്ലാറ്റ്ഫോമും പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം നവംബർ 7ന് സ്ട്രീമിങ് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു ട്രെയിലറും ഹോട്ട്സ്റ്റാർ പങ്കുവെച്ചിട്ടുണ്ട്. 5 ഭാഷകളിലാണ് സ്ട്രീം ചെയ്യുന്നത്. തിയേറ്റർ റിലീസ് കഴിഞ്ഞ് 4 മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. ടോമി, അമലു എന്നീ നായകളുടെ പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. ഇവയുടെ വീട്ടുകാർ ഇക്കാര്യം അറിയുമ്പോൾ രണ്ട് നായകളും ഒളിച്ചോടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ.

 

Also Read: Actress Jomol: തിരിച്ചുവരവിനൊരുങ്ങി ജോമോൾ; ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക്

ദേവനാണ് ചിത്രം സംവിധാനം ചെയ്തത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഡിഒപി - വിഷ്ണു പണിക്കർ, എഡിറ്റർ - അയൂബ് ഖാൻ, സംഗീതം - വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് - ജസ്റ്റിൻ ജോസ്, സിഎഎസ്, കലാസംവിധാനം - അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം - ജിതിൻ ജോസ്, മേക്കപ്പ് - റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ - വിഷ്ണു എസ് രാജൻ, VFX - ഗ്രീൻ ഗോൾഡ് ആനിമേഷൻ, VFX സൂപ്പർവൈസർ - ജിഷ്ണു പി ദേവ് , സ്പോട്ട് എഡിറ്റർ - നിതീഷ് കെടിആർ, മോഷൻ പോസ്റ്റർ - ജിഷ്ണു എസ് ദേവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News