UAE ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിൽ ഇളവ്, വാക്സിനെടുത്ത താമസ വിസക്കാർക്ക് മടങ്ങിയെത്താം

UAE ഏർപ്പെടുത്തിയിരുന്ന വിലക്കിൽ ഇളവ്. താമസ വിസയുള്ള പ്രവാസികൾക്ക് നിബന്ധനകളോട് യുഎഇയിലേക്ക് പ്രവേശിക്കാൻ അനുമതി.

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 06:34 PM IST
  • ഇന്ത്യ ഉൾപെടയുള്ള രാജ്യങ്ങളിൽ നിന്നുള്ള യുഎഇയിലെ താമസ വിസയുള്ളവർക്ക് മടങ്ങിയെത്താം.
  • കൂടാതെ യുഎഇയിൽ അംഗീകൃതമായ രണ്ട് ഡോസ് വാക്സിനെടുക്കണമെന്നും നിർബന്ധമാണ്.
  • തിരികെ യുഎഇയിലേക്ക് പ്രവേശിക്കുമ്പോൾ ഐസിഐയുടെ അനുമതി തേടിയതിന് ശേഷം മാത്രമെ യാത്ര ചെയ്യാൻ പാടുള്ളുയെന്ന് UAE ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
  • തിരികെ വരുന്നവർ നിർബന്ധമായും രണ്ട് ഡോസ് എടുത്ത് രണ്ടാഴ്ച പിന്നിട്ടിരിക്കണമെന്ന് നിർബന്ധമാണ്.
UAE ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിൽ ഇളവ്, വാക്സിനെടുത്ത താമസ വിസക്കാർക്ക് മടങ്ങിയെത്താം

Dubai : കോവിഡ് രണ്ടാം തരംഗത്തെ (COVID Second Wave) തുടർന്ന് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് UAE ഏർപ്പെടുത്തിയിരുന്ന വിലക്കിൽ ഇളവ്. താമസ വിസയുള്ള പ്രവാസികൾക്ക് നിബന്ധനകളോട് യുഎഇയിലേക്ക് പ്രവേശിക്കാൻ അനുമതി. ഇന്ത്യ ഉൾപെടയുള്ള രാജ്യങ്ങളിൽ നിന്നുള്ള യുഎഇയിലെ താമസ വിസയുള്ളവർക്ക് മടങ്ങിയെത്താം. കൂടാതെ യുഎഇയിൽ അംഗീകൃതമായ രണ്ട് ഡോസ് വാക്സിനെടുക്കണമെന്നും (COVID Vaccine) നിർബന്ധമാണ്. 

തിരികെ യുഎഇയിലേക്ക് പ്രവേശിക്കുമ്പോൾ ഐസിഐയുടെ അനുമതി തേടിയതിന് ശേഷം മാത്രമെ യാത്ര ചെയ്യാൻ പാടുള്ളുയെന്ന് UAE ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരികെ വരുന്നവർ നിർബന്ധമായും രണ്ട് ഡോസ് എടുത്ത് രണ്ടാഴ്ച പിന്നിട്ടിരിക്കണമെന്ന് നിർബന്ധമാണ്. 

ALSO READ : Qatar: യാത്രാ നയങ്ങളില്‍ മാറ്റവുമായി ഖത്തര്‍, വാക്​സിന്‍ സ്വീകരിച്ചവര്‍ക്കും ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം

ഇന്ത്യക്ക് പുറമെ ശ്രീലങ്ക, പാകിസ്ഥാന്‍, നൈജീരിയ, നേപ്പാള്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും UAE പുതുതായി പ്രഖ്യാപിച്ച ഇളവ് ബാധകമുന്നത്.

ALSO READ : 'Red list' രാജ്യങ്ങള്‍ സന്ദർശിക്കുന്ന പൗരന്മാർക്ക് 3 വർഷത്തെ യാത്രാ വിലക്ക്, താക്കീത് നല്‍കി Saudi

കൂടാതെ യുഎഇയില്‍ ജോലി ചെയ്യുന്ന ടെക്നീഷ്യൻസമാരുൾപെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, യുഎഇയിലെ സർകലശാലയിലെയും കോളേജുകളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ വിദ്യാര്‍ഥികൾക്കും, ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് അഞ്ച് മുതല്‍ യുഎഇയിലേക്ക് തിരികെ വരാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. 

മുകളിൽ പറഞ്ഞവരിൽ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും രാജ്യത്തേക്ക് തിരികെയെത്താം. ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കും യുഎഇയിലേക്ക് മടങ്ങാൻ അനുമതി നല്‍കിയിട്ടുണ്ട്. 

ALSO READ : UAE: ഓ​ഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ലെന്ന് ഇത്തിഹാദ് എയർവേസ്

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹടര്യത്തിൽ ഏപ്രിൽ 25നായിരുന്നു യുഎഇ ഇന്ത്യലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ആദ്യം മെയ് 4 വരെയായിരുന്നു വിമാന സർവീസുകൾക്ക് വിലക്കുണ്ടായിരുന്നത്. തുടർന്ന് പത്ത് ദിവസം കൂടി ചേർത്ത് മെയ് 14 വരെ നീട്ടുകയായിരുന്നു. അതിന് പിന്നാലെയാണ് അനിശ്ചിത കാലത്തേക്ക് യാത്ര വിലക്ക് ഏർപ്പെടുത്താൻ യുഎഇ തീരുമാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News