Saudi Arabia: ബഹിരാകാശ മേഖലയില്‍ നിര്‍ണ്ണായക നേട്ടവുമായി സൗദി, തദ്ദേശീയമായി വികസിപ്പിച്ച രണ്ട് സാറ്റലൈറ്റുകളുള്‍ ഭ്രമണപഥത്തില്‍...
സൗദി (Saudi Arabia) ശാസ്ത്രജ്ഞർ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ശാഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ സാറ്റലൈറ്റുകളാണ് (Satellite) റഷ്യൻ സഹായത്തോടെ വിക്ഷേപിച്ചത്. ശാസ്ത്രീയ ആവശ്യങ്ങൾക്കുള്ള സാറ്റലൈറ്റുകളിൽ ഒന്ന് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്‍റ് ടെക്‌നോളജിയിലെയും രണ്ടാമത്തേത് കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്
കസാഖിസ്ഥാനിലെ സ്‌പേസ് സെന്‍ററിൽനിന്നായിരുന്നു വിക്ഷേപണം. സൗദിയുടെ സാറ്റലൈറ്റുകള്‍ക്കൊപ്പം പതിനെട്ട് രാജ്യങ്ങളില്‍ നിന്നായി 38 സാറ്റലൈറ്റുകളാണ് റഷ്യ (Russia) വിക്ഷേപിച്ചത്. റഷ്യയുടെ സോയൂസ് 2.1a റോക്കറ്റിലായിരുന്നു വിക്ഷേപണം.
Also read: Saudi: പാക്കിസ്ഥാനി സ്ത്രീകളുമായി വിവാഹ ബന്ധം വേണ്ട, പൗരന്മാര്‍ക്ക് സൗദിയുടെ വിലക്ക്
ബഹിരാകാശ മേഖലയില്‍ നടത്തിയ പുത്തന്‍ ചുവടുവയ്പ്പോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മേഘലയില്‍ പ്രമുഖ സ്ഥാനമാണ് സൗദി കൈവരിച്ചിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.