UAE: ഏപ്രില്‍ എട്ടിന് അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്നതിന് പിന്നാലെ റംസാന് വ്രതകാലവും ആരംഭിക്കുകയാണ്...
റംസാന് കാലത്ത് സ്വകാര്യ സ്കൂളുകള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇതിനോടകം പുറത്തിറക്കി.
അബൂദാബി, ദുബായ് , ഷാര്‍ജ എന്നീ എമിറേറ്റുകളിലെ സ്കൂളുകള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാണ്.
എമിറേറ്റുകളിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്കുകളും അസൈന്മെന്റുകളും ലഘൂകരിക്കാന്‍ നിര്‍ദേശമുണ്ട്. പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ സമയമെടുക്കുന്ന ദിവസങ്ങളായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്, അസൈന്മെന്റുകള് നല്കുന്നതില് പരിഗണനയുണ്ടാകണം.
കൂടാതെ, സ്വകാര്യ സ്കൂളുകളില്‍ 5 മണിക്കൂറില്‍ കൂടുതല്‍ ക്ലാസുകള്‍ പാടില്ല. രക്ഷിതാക്കളുമായി ആലോചിച്ച് തുടക്കസമയവും ഒടുക്കവും തീരുമാനിക്കാന്‍ സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രാവിലെ 9.30ന് മുന്‍പ് ക്ലാസുകള്‍ ആരംഭിക്കരുതെന്നും വൈകുന്നേരം 3.30ന് മുന്‍പായി അവസാനിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
Also read: UAE: വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള സമയം മാര്‍ച്ച് 31 വരെ മാത്രം
ഷാര്‍ജയില്‍ സ്കൂള്‍ സമയം മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയായിരിക്കണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം, മുഴുവന്‍ കുട്ടികളെയും പ്രതീക്ഷിക്കാന്‍ കഴിയുന്ന സാഹചര്യമില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനവും തുടരാനാണ് മിക്ക സ്കൂളുകളുടെയും തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...