Indrajith Sukumaran: പിന്നണി ​ഗായകനായി വീണ്ടും; റെക്കോർഡിം​ഗ് വേളയിലെ ചിത്രങ്ങളുമായി ഇന്ദ്രജിത്ത്

Indrajith Singing: നിരവധി ആരാധകരുള്ള നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. ഒരുപാട് ചിത്രങ്ങൾ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷക മനസിൽ വളരെ പെട്ടെന്നാണ് ഇന്ദ്രജിത്ത് സ്ഥാനം പിടിച്ചത്. തന്റെ കഥാപാത്രങ്ങൾ ഏതായാലും അത് മനോഹരമാക്കാൻ ഇന്ദ്രജിത്ത് എന്ന നടന് സാധിക്കുന്നു. അഭിനേതാവ് എന്നത് പോലെ തന്നെ ഒരു നല്ല ​ഗായകൻ കൂടിയാണ് താരം.

 

1 /7

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഇന്ദ്രജിത്ത് ​ഗാനം ആലപിക്കുന്നത് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.  

2 /7

കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇന്ദ്രജിത്ത് പാടുന്നത്.   

3 /7

ഇന്ദ്രൻ തന്നെയാണ് റെക്കോർഡിം​ഗ് വേളയിലെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.   

4 /7

നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ.  

5 /7

നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.  

6 /7

മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എത്തും.  

7 /7

ഫാന്‍റസിയും ഹ്യൂമറും ചേര്‍ന്ന രസകരമായ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് സൂചന  

You May Like

Sponsored by Taboola