Bank Holidays complete List March 2021: ഈ വർഷം മാർച്ചിൽ ഹോളിയും, മഹാശിവരാത്രിയും ഉൾപ്പെടെ 11 ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. ഇവയിൽ മാർച്ച് 5, മാർച്ച് 11, മാർച്ച് 22, മാർച്ച് 29, മാർച്ച് 30 തീയതികളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. ഇതുകൂടാതെ 4 ഞായർ, 2 ശനിയാഴ്ചകൾ എന്നിവയും അവധി ദിവസമായിരിക്കും. അതായത് മൊത്തം 11 ദിവസത്തേക്ക് ബാങ്കുകൾ അവധിയായിരിക്കും.
Bank Holidays complete List March 2021: RBI യുടെ ഹോളിഡേ കലണ്ടർ പ്രകാരം മാർച്ച് 5 ന് Chapchar Kut ഫെസ്റ്റിവൽ ആണ്. കുറയുന്നു. ഈ ദിനം Aizawl ലെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
Bank Holidays complete List March 2021: മാർച്ച് 11 ന് മഹാശിവരാത്രിയുടെ അവധിയാണ്. അന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളിലും സർക്കാർ ബാങ്കുകൾക്ക് അവധിയായിരിക്കും. 20 സംസ്ഥാനങ്ങളുടെ തലസ്ഥാനത്ത് ഈ ദിവസം ബാങ്ക് അവധിയായിരിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
Bank Holidays complete List March 2021: മാർച്ച് 22 നാണ് ബീഹാർ ദിവസ് വരുന്നത്. മാർച്ച് 21 ഞായറാഴ്ചയാണ്. ഇതുകാരണം ബീഹാറിൽ തുടർച്ചയായി രണ്ട് ദിവസം ബാങ്കുകൾ അടച്ചിരിക്കും.
Bank Holidays complete List March 2021: ഇത്തവണ മാർച്ച് 29, 30 തീയതികളിൽ ഹോളിയുടെ അവധിയാണ്. ഇതിനുമുമ്പ്, നാലാം ശനിയാഴ്ചയും തുടർന്ന് ഞായറാഴ്ചയും മാർച്ച് 27, 28 തീയതികളിൽ വരും. അതുകൊണ്ടുതന്നെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും തുടർച്ചയായി 4 ദിവസം ബാങ്കുകൾ അടവായിരിക്കും.
Bank Holidays complete List March 2021: ഈ ബാങ്ക് അവധികൾക്ക് (Bank Chutti) പുറമെ ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളുടെ പരമോന്നത സംഘടനയായ United forum of bank unions (UFBU) രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിൽ പ്രതിഷേധിച്ച് മാർച്ച് 15 മുതൽ രണ്ട് ദിവസത്തെ (two-day strike)പണിമുടക്ക് പ്രഖ്യാപിച്ചു. ബജറ്റ് പ്രസംഗത്തിൽ (budget speech) ഓഹരി വിറ്റഴിക്കൽ പദ്ധതിയുടെ ഭാഗമായി രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്നതായി (privatization of banks)ധനമന്ത്രി നിർമ്മല സീതാരാമൻ (Finance Minister Nirmala Sitharaman) പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച് ബാങ്കിംഗ് യൂണിയനുകൾ പണിമുടക്ക് നടത്തുകയാണ്.
Bank Holidays complete List March 2021: യുഎഫ്‌ബിയു യോഗത്തിൽ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർക്കാൻ തീരുമാനിച്ചതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) സെക്രട്ടറി ജനറൽ സി എച്ച് വെങ്കടാചലം (CH Venkatachalam) പറഞ്ഞു.
Bank Holidays complete List March 2021: പണിമുടക്ക് ഉണ്ടെങ്കിൽ മാർച്ച് 13 മുതൽ മാർച്ച് 16 വരെ ബാങ്കുകളിൽ ജോലി ഉണ്ടാകില്ല. കാരണം മാർച്ച് 13, 14 തീയതികളിൽ രണ്ടാമത്തേ ശനിയാഴ്ചയും ഞായറാഴ്ചയുമാണ്. ഇക്കാരണത്താൽ രണ്ട് അവധി ദിവസങ്ങൾക്ക് ശേഷം രണ്ട് ദിവസത്തെ പണിമുടക്ക് കൂടി ആകുമ്പോൾ തുടർച്ചയായി 4 ദിവസം അവധിക്ക് കാരണമാകും.