Budhaditya Rajayogam: ബുദ്ധാദിത്യ രാജയോഗം; സർവ്വ സൗഭാ​ഗ്യങ്ങളും തേടിയെത്തും ഈ രാശികളെ! നിങ്ങളുമുണ്ടോ?

ഒക്ടോബർ അവസാനത്തോടെ സൂര്യനും ബുധനും ഒരേ രാശിയിൽ സംക്രമിക്കുകയാണ്. തുലാം രാശിയിലെ ഈ സംയോ​ഗം ബുധാദിത്യ രാജയോ​ഗം സൃഷ്ടിക്കുന്നു. ഏതൊക്കെ രാശികൾക്ക് ഈ അവസരത്തിൽ നേട്ടമുണ്ടാകുമെന്ന് നോക്കാം.

 

1 /5

മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ കാലയളവാണിത്. മേലധികാരികള്‍ ഏല്‍പ്പിച്ച ജോലികൾ കൃത്യമായി പൂര്‍ത്തിയാക്കാൻ കഴിയും. മേലധികാരികളുടെ പൂർണ പിന്തുണ ലഭിക്കും. യാത്രയ്ക്കുള്ള അവസരമുണ്ടാകും. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ പിന്തുണയുണ്ടാകും. മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. ആഗ്രഹിച്ച ജോലി നേടാനാകും.  

2 /5

കര്‍ക്കടകം വളരെ ശുഭകരമായ സമയമാണിത്. ജോലി സ്ഥലത്തെ അമിതഭാരം കുറയും. ജോലിയിൽ മേലധികാരികളുടെ പ്രശംസ ലഭിക്കും. പ്രൊമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനവും സന്തോഷവുമുണ്ടാകും.  

3 /5

ധനു രാശിയിലുള്ളവര്‍ക്ക് പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും വന്നു ചേരാം. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഉത്തരവാദിത്തങ്ങൾ കൃത്യമായി പൂർത്തിയാക്കും. നല്ല ശമ്പളമുള്ള ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ നേട്ടമുണ്ടാകും.  

4 /5

മീനം രാശിക്കാർക്കാരുടെ ജോലി സ്ഥലത്ത് പ്രശ്‌നങ്ങളും മാറും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ലഭിക്കും. മേലാധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola