Hema Malini Birthday Party: കഴിഞ്ഞ ദിവസം ബോളിവുഡ് ഡ്രീം ഗേള്‍ ഹേമമാലിനി തന്റെ 75-ാം ജന്മദിനം ആഘോഷിച്ചു. ജന്മദിനാഘോഷത്തില് ബോളിവുഡ് ഒത്തു ചേര്‍ന്നിരുന്നു.
പാര്‍ട്ടിയ്ക്കായി ഒരു സുന്ദരി എത്തിയപ്പോള്‍ എല്ലാ ക്യാമറകണ്ണുകളും മറ്റുള്ളവരെ മറന്നു....!! ആ സുന്ദരി എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നു. അത് മറ്റാരുമായിരുന്നില്ല ബോളിവുഡ് ദിവ രേഖ തന്നെയായിരുന്നു ആ സുന്ദരി...!!
ഹേമമാലിനിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി ക്രീം നിറമുള്ള ഹെവി സീക്വൻസ് വർക്ക് സാരി ധരിച്ചാണ് രേഖ എത്തിയത്.
രേഖയുടെ ഈ സാരി ക്രീം നിറവും കനത്ത സീക്വൻസ് വർക്കുകളും ഗോൾഡൻ കളർ ത്രെഡ് കൊണ്ട് നിർമ്മിച്ച വിശാലമായ ബോർഡറും ഉള്ളതായിരുന്നു. രേഖയുടെ സാരി താരത്തെ കൂടുതല്‍ ആകർഷകയാക്കി.
ഈ സാരിയുമായി മാച്ചാകുന്ന ഒരു ബണ്ടിൽ പേഴ്സ് രേഖ കയ്യിൽ കരുതിയിരുന്നു. രേഖ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മേക്ക്അപ് എല്ലാം വളരെ ആകര്‍ഷകമായിരുന്നു.
എല്ലാ അവസരങ്ങളിലും കാഞ്ചീപുരം സാരിയില്‍ എത്തുന്ന രേഖ ഇത്തവണ പതിവ് മാറ്റിയാണ് എത്തിയത്. എങ്കിലും അവരുടെ ഭംഗിയ്ക്ക് ഒരു കുറവും വന്നിരുന്നില്ല...