ജ്യോതിഷത്തിൽ വ്യാഴത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ജൂൺ മൂന്നിന് ഇടവം രാശിയിൽ വ്യാഴത്തിന്റെ ഉദയമാണ്.
ഇടവം രാശിയിൽ വ്യാഴം ഉദിക്കുന്നത് ചില രാശികൾക്ക് അനുഗ്രഹം നൽകുന്നു. വ്യാഴത്തിന്റെ കൃപയാൽ ഒരു വ്യക്തിയുടെ ഭാഗ്യം തെളിയും.
മേടം രാശിക്കാർക്ക് വ്യാഴം ഉദിക്കുന്നത് ശുഭകരമായിരിക്കും. ഈ കാലയളവിൽ മേടം രാശിക്കാരുടെ വരുമാനം വർധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. എന്നാൽ പുതിയ ജോലികൾ തുടങ്ങുന്നത് ഒഴിവാക്കുക.
ഇടവം രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയം സാമ്പത്തികമായി നല്ല പുരോഗതിയുണ്ടാക്കും. ജോലി അന്വേഷിക്കുന്നവരെ തേടി നല്ല വാർത്തകളെത്തും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തോടെ വരുമാനത്തിൽ വർധനവുണ്ടാകും.
മിഥുനം രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയം ഗുണം ചെയ്യും. ഈ സമയത്ത് മിഥുനം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. മിഥുനം രാശിക്കാരുടെ ബിസിനസ്സ് വർധിക്കും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പണം തിരികെ കിട്ടും. നിക്ഷേപിക്കാൻ അനുകൂലമായ സമയമാണിത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)