ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് 346 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ മേഖലയിലും നോൺ ടെക്നിക്കൽ മേഘാലയിലുമായി ആണ് ഒഴിവുകളുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 7 ആണ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര, നഗർ ഹവേലി എന്നിവിടങ്ങളിലായി ആണ് ഒഴിവുകളുള്ളത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ച 346 ഒഴുവുകളിൽ 80 ഒഴിവുകൾ ഒബിസിയ്ക്ക് വേണ്ടിയും 36 ഒഴിവുകൾ എസ്ടിക്കും, 25 ഒഴിവുകൾ എസ്സിക്കും, 26 എണ്ണം ഇഡബ്ലിയുഎസിനും 12 എണ്ണം അംഗപരിമിതർക്കും വേണ്ടി മാറ്റി വെച്ചിട്ടുള്ളതാണ്.
2021 ഫെബ്രുവരി 28ന് 18 മുതൽ 24 വയസ്സുവരെ പ്രായമുള്ള ആളുകൾക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
അർഹരായ അപേക്ഷകർക്കായി 2021 മാർച്ച് 21 ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് പരീക്ഷ നടത്തും. അതിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് ജോലി ലഭിക്കുക. വിജയികളുടെ പേര് അടങ്ങിയ പട്ടിക 2021 മാർച്ച് 25 ന് ഐഓസിഎലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും.