ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച രണ്ട് ടീമുകൾ മികച്ച ഫോമിലാണ് തുടരുന്നത്.
ടീമുകളിൽ നിരവധി മാറ്റങ്ങളുമായാണ് ഇത്തവണത്തെ ഐപിഎൽ അരങ്ങേറുന്നത്. ഓരോ ടീമുകളുടെയും നട്ടെല്ല് ആയിരുന്ന കളിക്കാർ മറ്റ് ടീമുകളിലേക്ക് പോയപ്പോൾ പല മികച്ച ടീമുകളും വിജയിക്കാൻ പാടുപെടുന്നതും ഇത്തവണ കാണുന്നു. അതേസമയം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച രണ്ട് ടീമുകൾ മികച്ച ഫോമിലാണ് തുടരുന്നത്. ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാൻ ബട്ലറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 491 റൺസാണ് ബട്ലർ എടുത്തിരിക്കുന്നത്. 226 റൺസിന്റെ വ്യത്യാസമാണ് താരവും കെഎൽ രാഹുലും തമ്മിലുള്ളത്.
ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയാണ് രണ്ടാം സ്ഥാനത്ത്. 295 റൺസാണ് ഹാർദ്ദിക് നേടിയത്.
ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലാണ് മൂന്നാം സ്ഥാനത്ത്. 265 റൺസാണ് താരം നേടിയത്. ഈ പരമ്പരയിലെ ക്യാപ്റ്റന്മാരുടെ ബാറ്റിംഗ് മികച്ചതാണ്.
ചെന്നൈ ടീമിൽ നിന്നെത്തി ബാംഗ്ലൂർ ടീമിനെ നയിക്കുന്ന ഫാഫ് ഡുപ്ലെസിസാണ് നാലാം സ്ഥാനത്തുള്ളത്. ഇതുവരെ 255 റൺസാണ് താരം നേടിയിരിക്കുന്നത്.
ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ആണ് 254 റൺസുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്.