കോവിഡ് മഹാമാരി മൂലം Work from Home വർധിച്ചതിനെ തുടർന്ന് ഇന്റർനെറ്റ് ഉപയോഗവും വളരെ അധികം വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പെട്ടന്ന് തീരുകയും ചെയ്യുന്നുണ്ട്. ഇതിന് ഒരു പരിഹാരമായി മൊബൈൽ കമ്പനികൾ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
വോഡാഫോൺ ഐഡിയയുടെ (Vodafone - Idea) 299 രൂപയ്ക്ക് ലഭിക്കുന്ന പ്ലാൻ ഒരു ദിവസം 4 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഇത് കൂടാതെ അൺലിമിറ്റഡ് കോൾസും (Unlimited Calls) Vi മൂവീസിന്റെ സൗജന്യ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്.
ജിയോയുടെ (Reliance Jio) 249 രൂപയ്ക്ക് ലഭിക്കുന്ന പ്ലാനിൽ ഒരു ദിവസം 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ജിയോ ആപ്പുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഇതിനോടോപ്പം നൽകുന്നുണ്ട്.
ഒരു ദിവസം 1.5 ജിബി ഡാറ്റയാണ് ജിയോയുടെ (Reliance Jio) 199 രൂപയ്ക്ക് ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. ഈ ഓഫറിന്റെയും കാലാവധി 28 ദിവസമാണ്. ജിയോ ആപ്പുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഇതിനോടോപ്പവും നൽകുന്നുണ്ട്.
ഒരു ദിവസം 2 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന ഈ Airtel പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. മാത്രമല്ല അൺലിമിറ്റഡ് കാൾസും (Unlimited Calls) ഓഫർ ചെയ്യുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ 30 ദിവസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം പ്രീമിയത്തിലേക്കുള്ള ആക്സസും ഈ പ്ലാനിനൊപ്പം ലഭിക്കുന്നുണ്ട്.
ഒരു ദിവസം 1.5 ജിബി ഡാറ്റയോടൊപ്പം അൺലിമിറ്റഡ് കോളുകളാണ് (Unlimited Calls) ഈ Airtel Prepaid Plan നൽകുന്നത്. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി. ഈ പ്ലാനിനൊപ്പവും ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ 30 ദിവസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം പ്രീമിയത്തിലേക്കുള്ള ആക്സസും ലഭിക്കുന്നുണ്ട്.