നഖങ്ങൾ നീട്ടി വളർത്തുന്നത് എല്ലാവർക്കും ഒരു സ്റ്റൈലാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഇപ്പോൾ നഖം വളർത്തുന്നുണ്ട്. നഖം വളരാത്തവർ നെയിൽ എക്സ്റ്റെൻഷൻ ചെയ്യുന്നതും ഇന്ന് ഒരു ട്രെൻഡ് ആണ്. സ്റ്റൈലിനായി നഖം വളർത്തുമ്പോൾ അതിന്റെ ദോഷ വശങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. നഖം വളര്‍ത്തുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് അറിയാം.
അണുക്കളുടെ ആവാസ കേന്ദ്രമാണ് നഖങ്ങൾ. നഖങ്ങൾ വളർത്തുമ്പോൾ ഈ അണുക്കൾ പെരുകാൻ കാരണമാകുന്നു. ബാക്ടീരിയകളും ഫംഗസുകളുമെല്ലാം നഖങ്ങൾക്കിടയിൽ ഉണ്ടാകും. നീളൻ നഖങ്ങൾ പലപ്പോഴും സ്വന്തം ശരീരത്തിൽ മുറിവേൽക്കാൻ പോലും കാരണമാകുന്നു.
നഖങ്ങൾക്കിടയിൽ പെരുകുന്ന ബാക്ടിരിയകളും ഫംഗസും ആരോഗ്യത്തെ കാര്യമായി ബാധിക്കും. ശരിയായി വൃത്തിയാക്കാതിരുന്നാൽ നഖങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ പലതരത്തിലുള്ള അണുക്കള്‍ അടിയും. ഇത് നമ്മൾ അറിയാതെ തന്നെ ഭക്ഷണം കഴിക്കുമ്പോഴും മറ്റുമായി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പകരുന്നതിനും പലതരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാകുന്നതിനും കാരണമാകും.
ഇത് പിന്നീട് വയറുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. വയറുവേദന, വയറ്റിളക്കം പോലുള്ള അസുഖങ്ങള്‍ക്ക് ഇത് കാരണമാകുന്നു. കൂടാതെ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഉള്ളവരും നഖം വളർത്തുന്നത് സൂക്ഷിച്ച് വേണം. നഖങ്ങൾ മുഖക്കുരുവിൽ തൊടുമ്പോൾ ഇത് വീണ്ടും കൂടാൻ കാരണമാകും.
ഇതിലെ ഏറ്റവും വലിയ അപകടം എന്താണെന്ന് വച്ചാല്‍, നമ്മള്‍ ഇത്തരത്തില്‍ വൃത്തിയാക്കാത്ത നഖം കൈകളില്‍ ഇരിക്കുമ്പോള്‍ നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ നഖത്തിനുള്ളിലെ അഴുക്കും ബാക്ടീരികളും നമ്മളുടെ ശരീരത്തിലേയ്ക്കും എത്തിചേരുന്നു. ഇത് വയറിന് അസ്വസഥതകള്‍ ഉണ്ടാക്കുന്നതിനും അതുപോലെ, പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിലേയ്ക്കും നയിക്കുന്നുണ്ട്. വയറുവേദന, വയറ്റിളക്കം പോലുള്ള അസുഖങ്ങള്‍ വേഗത്തില്‍ പിടികുടൂവാന്‍ ഇത് കാരണമാകുന്നു.