താരപുത്രൻ എന്ന ടാഗ്ലൈനിൽ നിന്ന് പ്രണവ് എന്ന നടനിലേക്കുള്ള മാറ്റമായിരുന്നു ഹൃദയം എന്ന സിനിമ. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. 2002ൽ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
2002ൽ തന്നെ മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് പ്രണവ് സ്വന്തമാക്കി. മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ അതിഥി താരമായും പ്രണവ് അഭിനയിച്ചു.
ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. ജിത്തുവിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് സഹസംവിധായകനായി.
താരജാഡകൾ ഇല്ലാത്ത, എപ്പോഴും യാത്രകൾ ചെയ്യാനിഷ്ടപ്പെടുന്ന പ്രണവിന് ഇപ്പോൾ ആരാധകർ ഏറെയാണ്. ആദി, മരക്കാർ അറബിക്കടലിന്റെ സിംഹം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവയാണ് പ്രണവിന്റെ മറ്റ് ചിത്രങ്ങൾ.