Shani Nakshatra Parivartan 2023: രാഹുവിന്റെ നക്ഷത്രത്തിൽ ശനി; ഈ രാശിക്കാർ സൂക്ഷിക്കുക!

Shani Nakshatra Gochar 2023 Effects: ശനി അടുത്തിടെ രാഹുവിന്റെ നക്ഷത്രത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഒക്‌ടോബർ 17 വരെ ഈ നക്ഷത്രത്തിൽ തുടരുന്നതിനാൽ ശനി ചിലർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

Saturn Nakshatra Transit 2023: ശനി നിലവിൽ കുംഭത്തിലാണ്. ഈയിടെ ശനി നക്ഷത്രം മാറി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്.  ഈ നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ്.  ഈ വിധത്തിൽ ശനി-രാഹു സംയോഗം എല്ലാ രാശികളിൽ പെട്ടവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

1 /6

ശനി-രാഹു സംയോഗം എല്ലാ രാശികളിൽ പെട്ടവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒക്‌ടോബർ 17 വരെ ശനി ശതഭിഷ നക്ഷത്രത്തിന്റെ ഒന്നാം ഘട്ടത്തിലാണ്.  ഈ ദശയുടെ അധിപൻ വ്യാഴമാണ്. ശനിയുടെ ഈ നക്ഷത്ര സംക്രമം ചില രാശിക്കാർക്ക് പ്രശ്നങ്ങൾ നൽകും. 2023 ഒക്‌ടോബർ വരെ ഏതൊക്കെ രാശിക്കാരാണ് ജാഗ്രത പാലിക്കേണ്ടതെന്ന് നമുക്ക് നോക്കാം... 

2 /6

കർക്കടകം (Cancer): ശതഭിഷ നക്ഷത്രത്തിൽ ശനി സംക്രമിക്കുന്നത് കർക്കടക രാശിക്കാർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും.  ഈ രാശിയിൽ കണ്ടക ശനിയും നടക്കുകയാണ്.  അത്തരമൊരു സാഹചര്യത്തിൽ ഇവർ ആരോഗ്യം ശ്രദ്ധിക്കണം. ചെലവുകൾ വർധിക്കും.  ജോലിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം. ശത്രുക്കളും ഈ സമയം തലപൊക്കിയേക്കും.    

3 /6

കന്നി (Virgo): ശനിയുടെ നക്ഷത്ര മാറ്റം കന്നിരാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ നൽകും. അതുകൊണ്ടുതന്നെ  ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കണ്ടറിഞ്ഞു ചെയ്യുക.  ബിസിനസ്സിൽ ആഗ്രഹിച്ച ലാഭം ലഭിക്കാത്തതിനാൽ അസന്തുഷ്ടി ഉണ്ടാകും. ലോൺ എടുക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക അല്ലാത്തപക്ഷം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. 

4 /6

വൃശ്ചികം (Scorpio): ശനിയുടെ നക്ഷത്ര മാറ്റം സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾ അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. അമിതാവേശം വർധിക്കും. ബന്ധങ്ങളിൽ ഐക്യം നിലനിർത്തുക, ബഹുമാനം നഷ്ടപ്പെടാം.  

5 /6

കുംഭം (Aquarius): കുംഭ രാശിയുടെ അധിപനായ ശനി 30 വർഷത്തിനു ശേഷം ഈ രാശിയിലൂടെ സഞ്ചരിക്കുകയാണ്.  അതുകൊണ്ടുതന്നെ ശനി രാഹുവിന്റെ നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത് നിങ്ങളുടെ ചെലവുകൾ വർദ്ധിപ്പിക്കും. വീട്ടിനുള്ളിലെ വൈദ്യുതോപകരണങ്ങൾ കേടാകും. ശരിയായി വന്നിരുന്ന ജോലി പോലും പാഴായിപ്പോകും.

6 /6

മീനം (Pisces):  മീനം രാശിയിൽ ഏഴര ശനി നടക്കുകയാണ്.  ഇത്തരമൊരു സാഹചര്യത്തിൽ ശനി രാഹുവിന്റെ നക്ഷത്രത്തിൽ പ്രവേശിച്ചതിലൂടെ  ഒക്ടോബർ വരെ ഇവർക്ക് അനാവശ്യ ചെലവുകൾ വന്നേക്കാം. ചില സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അപകടങ്ങൾ, രോഗങ്ങൾ എന്നിവ വരാതിരിക്കാൻ ശ്രദ്ധിക്കുക.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola