Shash Gajakesari Rajayoga: ജ്യോതിഷപ്രകാരം ശശ് മഹാപുരുഷ ഗജകേസരി രാജയോഗം ഒരേസമയത്ത് രൂപ്പപ്പെടാൻ പോകുകയാണ്, ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Rajayoga In May: ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് സംക്രമണം നടത്തുകയും അതിലൂടെ ശുഭ യോഗങ്ങളും രാജയോഗവും ഉണ്ടാക്കുകയും ചെയ്യും
ജ്യോതിഷപ്രകാരം ശശ് മഹാപുരുഷ ഗജകേസരി രാജയോഗം ഒരേസമയത്ത് രൂപ്പപ്പെടാൻ പോകുകയാണ്, ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് സംക്രമണം നടത്തുകയും അതിലൂടെ ശുഭ യോഗങ്ങളും രാജയോഗവും ഉണ്ടാക്കുകയും ചെയ്യും
ശനി ദേവൻ കുംഭത്തിൽ സംക്രമിച്ചതോടെ രാജയോഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വ്യാഴം മെയ് 1 ന് ഇടവ രാശിയിൽ പ്രവേശിക്കും. അതുപോലെ മെയ് 9 ന് ചന്ദ്രനും ഇടവ രാശിയിലെത്തും.
ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗവും ഗജകേസരി രാജയോഗവും ഉണ്ടാകും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. പുതിയ ജോലിയോ ബിസിനസോ തരപ്പെടാനുള്ള സാധ്യതയുണ്ട്.
ഇടവം (Taurus): ഈ ഡബിൾ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും. കാരണം ശാശ് രാജയോഗം ഈ രാശിയുടെ കർമ്മ ഭാവത്തിലും അതുപോലെ ഗജകേസരി യോഗം ലഗ്ന ഭാവത്തിലുമാണ് ഉണ്ടാകുന്നത്. ഇതിലൂടെ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ജോലിയുമായി ബന്ധപ്പെട്ട അത്യാവശ്യമായ ഒരു തീരുമാനം നിങ്ങൾക്ക് ഈ സമയം എടുക്കേണ്ടി വരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും
മകരം (Capricorn): ഈ ഇരട്ട രാജയോഗം മകരം രാശിക്കാർക്കും അനുകൂലമായിരിക്കും. കാരണം ശശ് രാജയോഗത്തിന്റെ സ്ഥാനം ധനത്തിന്റെ ഭവനത്തിലും ഗജകേശരി യോഗം രാശിയുടെ പഞ്ചമം ഭാവത്തിലുമാണ് രൂപംകൊള്ളുന്നത്. ഇതിലൂടെ നിങ്ങൾക്ക് കൃത്യ സമയത്ത് ആകസ്മിക ധനനേട്ടം ഉണ്ടാക്കും. നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ഒരു നല്ല വർത്തയുണ്ടാകും.
കുംഭം (Aquarius): ഈ രാശിക്കാർക്കും ഈ രണ്ടു രാജയോഗങ്ങളും വളരെ ശുഭമാണ്. ശശ് രാജയോഗം ഈ ജാതകരുടെ ലഗ്ന ഭാവത്തിലും ഗജകേസരി യോഗം നിങ്ങളുടെ ജാതകത്തിൽ പഞ്ചമ ഭാവത്തിലുമാണ് സൃഷ്ടിക്കാണ് പോകുന്നത്. ഇതിലൂടെ നിങ്ങൾക്ക് ബിസിനസിൽ വലിയ കുതിപ്പ് ഉണ്ടാകും, പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)