ദിലീപ് ഇംഗ്ലീഷിൽ തന്റെ പേരിനൊപ്പം I എന്ന ഒരു അക്ഷരം അധികമായി ചേർത്തിരുന്നു. ഏറ്റവും അവസാനമായി ദിലീപിന്റേതായ ഒടിടി റിലീസ് ചിത്രം കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ താരത്തിന്റെ പേര് Dilieep എന്നായിരുന്നു നൽകിയിരുന്നുത്.
Suresh Gopi എന്ന പേരിന് പകരം Suressh Gopi എന്നാക്കിയാണ് താരം തന്റെ ഔദ്യോഗിക പേജുകളിൽ മാറ്റം വരുത്തിയരിക്കുന്നത്. പേരിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് (S) എന്ന അക്ഷരമാണ് സുരേഷ് ഗോപി തന്റെ പേരിനൊപ്പം കൂട്ടിചേർത്തിരിക്കുന്നത്.
സംവിധായകൻ ജോഷി തന്റെ പേരിനൊപ്പം Y എന്ന് ഇംഗ്ലീഷ് അക്ഷരം ചേർത്ത് Joshiy എന്നാക്കി മാറ്റുകയായിരുന്നു.
നടി ലെന തന്റെ LENA എന്ന പേരിൽ നിന്നും LENAA എന്നാക്കി.
റോമ തന്റെ പേര് ROMAയ്ക്കൊപ്പം അവസാനം H ചേത്ത് ROMAH എന്നാക്കി മാറ്റി.
നേരത്തെ ലക്ഷ്മി റായി എന്ന പേരായിരുന്നു നടി റായി ലക്ഷ്മിക്ക്. അത് ഇതുപോലെ ന്യൂമറോളജി പ്രകാരം റായി ലക്ഷ്മി എന്ന് തിരുത്തുകയായിരുന്നു.