എല്ലാവര്ക്കും സ്വന്തം വീട് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്... വീട് ചെറുതോ വലുതോ ആകട്ടെ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം വീട് കൂടുതല്‍ മനോഹരമാക്കുന്നു...
എന്നാല്‍, ചിലരുടെ വീടുകള്‍ കൊട്ടാരം പോലെയാണെന്നത് നിഷേധിക്കാനാവില്ല. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ, ആഡംബര വീടുകളെക്കുറിച്ചും അവയില്‍ താമസിക്കുന്നവരെക്കുറിച്ചും അറിയാം
Tata ഗ്രൂപ്പിന്റെ ഉടമയായ രത്തൻ ടാറ്റയുടെ വസതി (Ratan Tata House) ഇന്ത്യയിലെ ഏറ്റവും ആഡംബര ഭവനങ്ങളിലൊന്നാണ് (Most Luxurious Homes In India). മുംബൈയിലെ കൊളബ ഹോംസിൽ (Colaba Homes) സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ വില 125 മുതൽ 150 കോടി രൂപ വരെയാണ്. 15,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഈ വീട്.
കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ (Kingfisher Owner Vijay Mallya) ഭവനമായ "വൈറ്റ് ഹൗസ് ഇന്‍ ദ സ്കൈ" ( White House In The Sky) രാജ്യത്തെ ഏറ്റവും വലിയ ആഡംബര വീടുകളിൽ ഒന്നാണ്. ബാംഗ്ലൂരിൽ (Bengaluru Property) സ്ഥിതിചെയ്യുന്ന ഈ വീടിന്റെ വില ഏകദേശം 100 കോടി വരും. ഈ വീട്ടില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഒരു സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല എന്നാണ് വയ്പ്...
ബോളിവുഡ് സൂപ്പർ താരം 'King Khan' ഷാരൂഖ് ഖാന്റെ വീടായ മന്നത്ത് (Mannat House) ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഒന്നാണ്. മുംബൈയിലെ ബാന്ദ്ര ഹൗസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഷാരൂഖ് ഖാൻ ഈ വസ്തു വാങ്ങിയപ്പോൾ അതിനെ 'വില്ല വിയന്ന' എന്നാണ് വിളിച്ചിരുന്നത്. പിന്നീട് അദ്ദേഹം ഇതിന് മന്നത്ത് എന്ന് പേരിട്ടു. ഒരു റിപ്പോർട്ട് അനുസരിച്ച് മന്നത്തിന്റെ മൂല്യം ഏകദേശം 200 കോടി രൂപയോളം വരും.
2015 ലാണ് Cyrus Poonawalla ഈ വീട് സ്വന്തമാക്കുന്നത്. അക്കാലത്ത് രാജ്യത്തെ ഒരു ബംഗ്ലാവിനായി നടത്തിയ ഏറ്റവും ചെലവേറിയ ഇടപാടായിരുന്നു ഇത്.750 കോടിയായിരുന്നു അദ്ദേഹം ഈ വീടിനായി ചിലവഴിച്ചത്.
മുകേഷ് അംബാനിയുടെ വീടായ (Mukesh Ambani House) ആന്റിലിയ കോസ്റ്റിന് ( Antilia Cost) 7,337 കോടി രൂപയാണ് വില. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളുടെ പട്ടികയിൽ ഈ വീട് ഉൾപ്പെടുത്തിയിട്ടുണ്ട്