പൂനെ : ലോകകപ്പിലെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും ഇന്നു നേർക്കുനേർ. പുനെ മഹരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡയിത്തിൽ വെച്ച് നടക്കുന്ന മത്സരത്തിലാണ് പ്രോട്ടീസും കിവീസും തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മത്സരത്തിന്റെ ടോസ് ഇടും. ലോകകപ്പിന്റെ പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും. ജയത്തോടെ സെമി ഫൈനൽ പ്രവേശനം കൂടുതൽ അനയാസമാക്കാനാണ് ഇരു ടീമുകളും ശ്രമിക്കുക. ഇരു ടീമുകളെ പരിക്ക് വലയ്ക്കുന്നുണ്ടെങ്കിലും അവ ദക്ഷിണാഫ്രിക്കയുടെയും ന്യൂസിലാൻഡിന്റെയും ടൂർണമെന്റിലെ മുന്നോട്ടുള്ള യാത്രയെ ബാധിക്കുന്നില്ലയെന്നതാണ് വാസ്തവം.
നെതർലാൻഡ്സിനോട് നേരിട്ട അട്ടമറിക്ക് പുറമെ ഒരു തിരിച്ചടി ലോകകപ്പിൽ ഇതിനോടകം പ്രോട്ടീസ് നേരിട്ടിട്ടല്ല. ആക്രമകാരികളായി മാറുന്ന ബാറ്റിങ് ലൈനപ്പ് തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ മുതൽകൂട്ട്. ഏത് വലിയ സ്കോറും ചേസ് ചെയ്ത് പിടിച്ചെടുക്കാനുള്ള മനോവീര്യവും ആത്മവിശ്വാസവും തങ്ങൾക്കുണ്ടെന്ന് ടൂർണമെന്റിൽ ഉടനീളമായി പ്രോട്ടീസ് തെളിയിച്ചതാണ്. എന്നാൽ ടീ ചില സമ്മർദ്ദങ്ങളിൽ വഴങ്ങി പോയേക്കുമെന്നതിനുള്ള ഏറ്റവും വലിയ ഉദ്ദാഹരണമാണ് ഡച്ച് ടീമിനോട് ഏറ്റു വാങ്ങേണ്ടി വന്ന തോൽവി.
ALSO READ : Cricket World Cup 2023 : അവസാനം പാകിസ്താന് ജയം; ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്തു
ഓപ്പണങ്ങിൽ ക്വന്റൺ ഡികോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിന്റെ അടിത്തറ. ഒപ്പം എയ്ഡെൻ മർക്രമും, ഹെയ്ൻറിച്ച് ക്ലാസനും ചേർന്ന പ്രോട്ടീസിന്റെ ബാറ്റിങ് ലൈനപ്പിനെ ശക്തമാക്കും. ശേഷം ഡേവിഡ് മില്ലറും കൂടി എത്തുമ്പോൾ ദക്ഷിണാഫ്രിക്ക അപകടകാരികളായി മാറുന്നത് വ്യക്തമാണ്. ബോളിങ്ങിൽ ഇനിയും ദക്ഷിണാഫ്രിക്ക സ്ഥിരത കൈവരത്താനുണ്ടെങ്കിലും. ഏറ്റവും അവസാനമായി പാകിസ്താനെതിരെ ആഫ്രിക്കൻ ടീമിന്റെ ബോളിങ് സംഘം ടൂർണമെന്റിൽ കാഴ്ചവെച്ച മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു.
മറിച്ച് ന്യൂസിലാൻഡിനാകാട്ടെ ചോരാത്ത പോരാട്ട വീര്യമാണുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തോൽക്കേണ്ടി വന്നെങ്കിലും പിന്നോട്ടില്ലെന്ന് സൂചനയാണ് ആ മത്സരങ്ങളിലൂടെ തന്നെ കിവീസ് നൽകുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ അവസാന പന്ത് വരെ നീണ്ട ത്രില്ലറിൽ തോൽക്കേണ്ടി വന്നെങ്കിലും കിവീസിന്റെ പോരാട്ട വീര്യത്തിന് മുമ്പിൽ ആ തോൽവി ഒന്നുമല്ലയെന്ന് തന്നെ പറയാം. ഒരോ സമയം മികവ് പുലർത്തുന്ന ബാറ്റിങ്ങും ബോളിങ്ങുമാണ് ന്യൂസിലാൻഡിന്റെ മുതൽകൂട്ട്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബോളിങ് വിഭാഗം പിന്നോട്ട് പോയതിന്റെ തിരച്ചടിയാണ് നിലവിൽ ന്യൂസിലാൻഡ് നേരിടുന്നത്.
ദക്ഷിണാഫ്രിക്കയുടെ സാധ്യത പ്ലേയിങ് ഇലവൻ - ടെമ്പ ബാവുമ, ക്വിന്റൺ ഡി കോക്ക്, റാസി വാൻ ഡെർ ഡുസ്സൻ, എയ്ഡെൻ മാർക്രം, ഹെയ്ൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കഗീസോ റബാഡ, തബ്രെസ് ഷംസി, ലുങ്കി എൻഗിഡി
ന്യൂസിലാൻഡിന്റെ സാധ്യത പ്ലേയിങ് ഇലവൻ - വിൽ യങ്, ഡെവോൺ കോൺവെ, രചിൻ രവിന്ദ്ര, ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ സാന്റനെർ, ജിമ്മി നീഷം, മാറ്റ് ഹെൻറ്രി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.