New Delhi : പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ (India vs Pakistan) തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെ (Cyber Attack) രൂക്ഷമായി വിമർശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കും (Virat Kohli) കുടുംബത്തിനെ നേരെയും ഓൺലൈൻ ആക്രമണം. കോലി അനുഷ്ക ദമ്പതികളുടെ (Virushka) മകൾ വാമികയ്ക്കെതിരെ വരെയാണ് സൈബർ ആക്രമണം നീളുന്നത്. പത്ത് മാസം പോലും പ്രായമില്ലാത്തെ കുട്ടിയെ ബലാത്സംഗം ചെയ്യുമെന്നാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ഭീഷിണി ഉയർത്തിയിരിക്കുന്നത്.
പാകിസ്ഥാനെതിരെ ഐസിസിയുടെ ലോകകപ്പ് ടൂർണമെന്റിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീം തോറ്റതിന് പിന്നാലെയാണ് സൈബർ ആക്രമണം ഉടലെടുത്തത്. ബോളിങിൽ ഇന്ത്യൻ പ്രകടനം മോശമായപ്പോൾ ചിലർ മുഹമ്മദ് ഷമിക്ക് നേരെ ആക്ഷേപം ഉയർത്തുകയായിരുന്നു. ഇതിനെതിരെ ഞായറാഴ്ച നടന്ന ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ വിരാട് കോലി ആഞ്ഞടിക്കുകയും ചെയ്തിരുന്നു.
ALSO READ : Ind vs NZ T20 World Cup | ന്യൂസിലന്റിനോട് തോൽവി വഴങ്ങി ഇന്ത്യ
The fact that Kohli and Anushka's daughter is recieving rape threats and hate because of Kohli's stand shows how much this country can stoop down and hate the girls and women here without an ounce of shame. How is this okay? It's scary to think these people exist.
— anannya tANI SUPREMACY (@anxioushours7) October 31, 2021
"ഞങ്ങൾ മൈതാനത്ത് കളിക്കുകയാണ്. സോഷ്യൽ മീഡിയയിലെ നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളല്ല ഞങ്ങൾ. നാട്ടെല്ലില്ലാത്ത ജീവിതത്തിൽ ആളുകളെ അഭിമുഖീകരിക്കാൻ കഴിയാത്തവരാണ് മോശം പോസ്റ്റുകൾ പടച്ചുവിടുന്നത്.മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം. ഷമിക്ക് 200 ശതമാനം പിന്തുണ നൽകുന്നു" എന്നാണ് കോലി ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിന് മുമ്പ് നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശേഷം നടന്ന മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് സൈബർ ആക്രമണം കോലിക്കും കുടുംബത്തിനും നേരെ തിരിഞ്ഞത്. സംഭവത്തിനെതിരെ താരത്തിന്റെ ആരാധകരും മറ്റ് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ മോശമായ കമന്റുകൾ രേഖപ്പെടുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കോലിയുടെ ആരാധകർ ആവശ്യപ്പെടുന്നത്.
I still believe India is a best team its just a matter of having good time or bad time but abusing player's and their family is such a shame don't forget end of the day it's just a game of cricket.
— Mohammad Amir (@iamamirofficial) November 1, 2021
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് സംഭവത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഇതൊരു മത്സരം മാത്രമാണ്. ഞങ്ങൾ അതാത് രാജ്യങ്ങൾക്ക് വേണ്ടി കളിക്കുന്നവരാണ് പക്ഷെ ഞങ്ങൾ എല്ലാവരും ഒരു വിഭാഗത്തിൽ പെട്ടവരാണ്. നിങ്ങൾക്ക് വേണമെങ്കിൽ കോലിയുടെ ബാറ്റിങിനെയും ക്യാപ്റ്റൻസിയെയോ വിമർശശിക്കാം, പക്ഷെ ഒരു ക്രിക്കറ്റ് താരത്തിന്റെ കുടുംബത്തെ ലക്ഷ്യവെക്കാൻ ആർക്കും അധികാരമില്ലയെന്ന് ഇൻസമാം ഉൾ ഹഖ് ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : T20 World Cup : പാകിസ്ഥാനെതിരെയുള്ള തോൽവി, മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം
" ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു ഇന്ത്യ തന്നെ ഏറ്റവും മികച്ച ടീം. ചിലപ്പോൾ മോശ സമയം ആയതുകൊണ്ട് മാത്രം. കളിക്കാരുടെ കുടുംബങ്ങൾക്ക് നേരെയുള്ള അസഭ്യം പറയുന്നത് മോശമാണ്. ഇതൊരു സാധാരണ മത്സരം മാത്രമാണ്"മുൻ പാകിസ്ഥാനി താരം മുഹമ്മദ് ആമീർ പറഞ്ഞും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...