FIFA World Cup 2022 : കാനറികളുടെ ആക്രമണത്തിൽ കൊറിയ തകർന്നു; ബ്രസീൽ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ

Brazil vs South Korea FIFA World Cup 2022 : ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഏഷ്യ ടീമിന് ബ്രസീൽ തകർത്തത്

Written by - Jenish Thomas | Last Updated : Dec 6, 2022, 02:55 AM IST
  • ആദ്യ പകുതിയിലാണ് ബ്രസീലിന്റെ നാല് ഗോളും പിറന്നത്.
  • പരിക്ക് ഭേദമായി തിരിച്ചെത്തിയ നെയ്മറും പെനാൽറ്റിയിലൂടെ ഗോൾ നേടി.
  • മത്സരം തുടങ്ങഇ ഏഴാം മിനിറ്റിൽ തന്നെ ബ്രസീൽ ഗോൾ അടി ആരംഭിക്കുകയായിരുന്നു.
FIFA World Cup 2022 : കാനറികളുടെ ആക്രമണത്തിൽ കൊറിയ തകർന്നു; ബ്രസീൽ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ

ദോഹ : ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ ബ്രസീലിന്റെ ആധികാരികമായ പ്രവേശനം. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ദക്ഷിണ കൊറിയയെ തകർത്താണ് കാനറിപ്പട ഫിഫ ലോകകപ്പ് 2022ന്റെ അവസാന എട്ടിൽ ഇടം നേടിയത്. ക്വാർട്ടറിൽ യൂറോപ്യൻ ശക്തികളായ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. ആദ്യ പകുതിയിലാണ് ബ്രസീലിന്റെ നാല് ഗോളും പിറന്നത്. പരിക്ക് ഭേദമായി തിരിച്ചെത്തിയ നെയ്മറും പെനാൽറ്റിയിലൂടെ ഗോൾ നേടി.

മത്സരം തുടങ്ങഇ ഏഴാം മിനിറ്റിൽ തന്നെ ബ്രസീൽ ഗോൾ അടി ആരംഭിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയറാണ് കാനറികളുടെ ഗോൾ വേട്ടയ്ക്ക് ആരംഭം കുറിക്കുന്നത്. തുടർന്ന് 14-ാം മിനിറ്റിൽ റിച്ചാർളിസണിന് ഫൌൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നെയ്മർ അനായാസം കൊറിയയുടെ വലയിൽ എത്തിക്കുകയും ചെയ്തു. ശേഷം തുടുരെ തുടരെ കാനറികൾ കൊറിയൻ ഗോൾ മുഖത്തേക്ക് ഇരച്ച് കയറുകയായിരുന്നു. 26-ാം മിനിറ്റിൽ ഒരു ബ്രസീലിയൻ ഗോൾ എന്ന പറയത്തക്കവിധം റിച്ചാർസണും ഗോൾ വേട്ടക്കാർക്കൊപ്പം ചേർന്നു. 36 മിനിറ്റിൽ ലൂക്കസ് പക്വേറ്റയാണ് ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ നാലാം ഗോൾ കണ്ടെത്തിയത്.

ALSO READ : FIFA World Cup 2022 : ക്വാർട്ടറിൽ പ്രവേശിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി; റഹീം സ്റ്റെർലിങ് ടീം വിട്ടു

രണ്ടാം പകുതിയിൽ ബ്രസീൽ തങ്ങളുടെ ആക്രമണത്തിന് അയവ് വരുത്തിയിരുന്നു. ഇത് മനസ്സിലാക്കിയ ഏഷ്യൻ ശക്തികൾ ബ്രസീലിന്റെ ഗോൾ മുഖത്തെത്തി ആക്രമണം നടത്താൻ തുനിഞ്ഞു. അതിന്റെ ഫലമാണ് 76-ാം മിനിറ്റിൽ കൊറിയ നേടി ആശ്വസ ഗോൾ. പയ്ക്ക് സീയോങ് ഹോയാണ് കൊറിയയ്ക്ക് വേണ്ടി ബ്രസീലിയൻ ഗോൾ വല കുലുക്കിയത്.

മറ്റൊരു ഏഷ്യൻ ശക്തികളായ ജപ്പാനെ പെനാൽറ്റിയിൽ തോൽപ്പിച്ച ക്രൊയേഷ്യയാണ് ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളി. ഡിസംബർ 9ന് രാത്രി 8.30നാണ് ബ്രസീൽ ക്രൊയേഷ്യ മത്സരം. എഡ്യുക്കേഷൻ സിറ്റയിൽ വെച്ചാണ് ക്രൊയേഷ്യ ബ്രസീൽ പോരാട്ടം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News