Virat Kohli Ruled Out India vs England Test Series : നിലവിൽ പുരോഗമിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും ഇന്ത്യൻ താരം വിരാട് കോലി പിന്മാറിയിരുന്നു. സ്വകാര്യമായ പ്രശ്നത്തെ തുടർന്ന് വിരാട് കോലി ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റിൽ നിന്നും വിട്ടുമാറി നിൽക്കുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യം താരം ടീം മാനേജ്മെന്റിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും ധരിപ്പിച്ചിരുന്നു എന്ന് ബിസിസിഐ അറിയിച്ചു. കൂടാതെ താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആരാധകരോടും മാധ്യമങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ടിൽ താരം ടെസ്റ്റ് പരമ്പരയിൽ നിന്നും പൂർണമായി വിട്ടു മാറി നിൽക്കുമെന്നാണ് പറയുന്നത്.
നിലവിൽ കോലി ഇന്ത്യക്ക് പുറത്താണെന്നാണ് ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്നാണ് താരം തിരിച്ചെത്തുമെന്ന് പറഞ്ഞ പരമ്പരയിലെ അവസാനത്തെ മൂന്ന് മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലയെന്നാണ് ക്രിക്കറ്റ് മാധ്യമം റിപ്പോർട്ടിൽ സംശയമായി പങ്കുവെക്കുന്നത്. നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം മാത്രമെ പൂർത്തിയായിട്ടുള്ളു. നാളെ വിശാഖപട്ടണത്ത് വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുക. ഫെബ്രുവരി 15ന് രാജ്കോട്ടിൽ വെച്ചാണ് മൂന്നാം ടെസ്റ്റ് മത്സരം.
ALSO READ : IND vs ENG : വിശാഖപട്ടണത്ത് ഇന്ത്യക്കുള്ള പണി ഇതാണ്; സൂചന നൽകി ഇംഗണ്ട് കോച്ച് മക്കല്ലം
കോലിക്ക് പുറമെ രവീന്ദ്ര ജഡേജയും ബാക്കി മത്സരങ്ങളിൽ പങ്കെടുക്കാൻ സാധ്യത വളരെ കുറവാണ്. ഹൈദരാബാദിൽ വെച്ച് നടന്ന് ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് ജഡേജയ്ക്ക് കാൽമുട്ടിന് പരിക്കേറ്റിരുന്നു. ജഡേജയെ കൂടാതെ കെ.എൽ രാഹുലിനും ഹൈദരാബദിൽ വെച്ച് പരിക്കേറ്റിരുന്നു. തുടർന്ന് രാഹുലിനെയും ജഡജേയും വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന രണ്ടാം ടെസ്റ്റിൽ നിന്നും ബിസിസിഐ ഒഴിവാക്കി. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജഡേജയ്ക്ക് രാജ്കോട്ടിൽ വെച്ച് നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം നഷ്ടമായേക്കുമെന്നാണ്. രണ്ടാം മത്സരത്തിൽ നിന്നും ഒഴിവാക്കിയ ജഡേജയ്ക്കും രാഹുലിനും പകരം സർഫറാസ് ഖാൻ, സൗരഭ് കുമാർ, വാഷിങ്ടൺ സുന്ദർ എന്നിവരെ ടീമിലേക്ക് ബിസിസിഐ ക്ഷണിക്കുകയും ചെയ്തു.
ഇവർക്ക് പുറമെ ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമിക്കും പരിക്ക് പൂർണ്ണമായി ഭേദമാകാത്തതിനെ തുടർന്ന് പരമ്പര നഷ്ടമായേക്കും. നേരത്തെ പരിക്കിനെ തുടർന്ന മുഹമ്മദ് ഷമിക്ക് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമായിരുന്നു. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഷമി യുകെയിൽ ചികിത്സയിൽ തുടരുകയാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനായില്ലെങ്കിലും താരം ഇപ്പോഴും ചികിത്സയിൽ തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐപിഎല്ലിൽ പങ്കെടുക്കാനാകും ഷമി ഇന്ത്യയിലേക്ക് തിരിച്ചെത്തുക.
അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ള. ആദ്യ മത്സരത്തിൽ 28 റൺസിന് ഇന്ത്യ തോറ്റിരുന്നു. ഹൈദരാബാദിലെ തോൽവിയോടെ പരമ്പരയിൽ 0-1ന് പിന്നിലാണ് ഇന്ത്യ. നാളെ വിശാഖപട്ടത്ത് വെച്ച് രണ്ടാം മത്സരത്തിന് തുടക്കമാകും. തുടർന്ന് രാജ്കോട്ട്, റാഞ്ചി, ധർമശ്ശാല എന്നിവടങ്ങളിൽ വെച്ചാണ് യഥാക്രമം പരമ്പരയിലെ ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കുക.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സ്ക്വാഡ് - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശ്വസ്വി ജയ്സ്വാൾ, ശ്രെയസ് അയ്യർ, കെ.എസ് ഭരത്, ധ്രുവ് ജുരെൽ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രിത് ബുമ്ര, അവേശ് ഖാൻ, രജത് പാട്ടിധാർ, സർഫറാസ് ഖാൻ,വാഷിങ്ടൺ സുന്ദർ, സൗരഭ് കുമാർ.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.