ഇൻഡോർ : ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഇന്ത്യയുടെ ഓപ്പണിങ് താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ശുഭ്മാൻ ഗില്ലിനും സെഞ്ചുറി. ഇരുവരും ചേർന്ന് 26 ഓവറിൽ 212 റൺസിന്റെ കൂട്ടുകെട്ടാണ് ഒരുക്കിയത്. രോഹിത്തിന്റെ ഏകദിന കരിയറിലെ 30-ാം സെഞ്ചുറി നേട്ടമാണിത്. 83 പന്തിലാണ് ഇന്ത്യൻ ടീമിന്റെ നായകൻ തന്റെ സെഞ്ചുറി നേടുന്നത്. സെഞ്ചുറി നേട്ടത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്തി.
പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറി നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ താരം ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു. 72 പന്തിലാണ് ഗിൽ തന്റെ നൂറ് റൺസ് നേടുന്നത്. കൂടാതെ രോഹിത്തും ഗില്ലും ചേർന്ന് നേടിയ 212 റൺസ് കൂട്ടുകെട്ടാണ് ഒരുക്കിയത്. ഇന്ത്യൻ താരങ്ങളുടെ അഞ്ചാമത്തെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും കൂടിയാണിത്. ശിഖർ ധവാനൊപ്പം രോഹിത് 2018 പാകിസ്ഥാനെതിരെ നേടിയ 210 റൺസെന്ന ഓപ്പണിങ് പാർട്ട്ണെർഷിപ്പാണ് ഇന്ത്യൻ നായകനും ഗില്ലും ചേർന്ന് മറികടന്നത്.
ALSO READ : സാറാ ടെൻഡുൽക്കറോ അതോ സാറാ അലി ഖാനോ; ആരാണ് ഗില്ലെ കാമുകി? സോഷ്യൽ മീഡിയയിൽ ഇത് ഇപ്പോൾ ഒരു ചോദ്യമായി
ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ കിവീസ് ബാറ്റിങ്ങിനയിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി കഴിഞ്ഞു. ആശ്വാസം ജയം തേടിയാണ് ന്യൂസിലാൻഡ് ഇന്ന് ഇന്ത്യക്കെതിരെ ഇൻഡോറിൽ ഇറങ്ങിയത്. വൻ മാർജിനിൽ ജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് ഐസിസി റാങ്കിൽ ഒന്നാം സ്ഥാനത്തേക്കെത്താൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...