Abu Dhabi : ഐപിഎൽ ഇളയ തലമുറ ക്യാപ്റ്റന്മാരായ സഞ്ജു സാംസൺ റിഷഭ് പന്തും (Sanju Samson vs Rishabh Pant) തമ്മിലുള്ള മത്സരത്തിൽ പന്തിന്റെ നേതൃത്വത്തിലുള്ള ഡെൽഹി ക്യാപിറ്റൽസിന് (Delhi Capitals) ജയം. 33 റൺസിനാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെ (Rajasthan Royals) ഡൽഹി തകർത്തത്.
സ്കോർ- ടോസ് നഷ്ടപ്പെട്ട ബാറ്റിങ് ആറ് വിക്കറ്റ് 154 റൺസെടുത്തു. മറുപടി ബാറ്റിങ് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് 121 റൺസെ എടുത്തുള്ളു.
ALSO READ ; IPL 2021 MI vs KKR : മുംബൈക്ക് തുടരെ തോൽവി, കൊൽക്കത്തയ്ക്ക് തുടർ ജയം
മികച്ച രീതിയിൽ രാജസ്ഥാൻ ബോളിങ് ചെയ്തെങ്കിലും ബാറ്റിങ് തകർന്നടിയുകയായിരുന്നു. ഡൽഹിയുടെ ബാറ്റിങും തകർച്ചയിലായിരുന്നു. 20 റൺസിനിടെ രണ്ട് ഓപ്പണർമാർ പുറത്താക്കുകയും ചെയ്തു. പിന്നീട് ശ്രയസ് ഐയ്യരും നായകൻ പന്തും ചേർന്ന് മെല്ലെ സ്കോർ ഉയർത്തുകയും ചെയ്തു.
ടീമിന്റെ ഇന്നിങ്സ് 154 റൺസിൽ അവസാനിക്കുകയും ചെയ്തു. രാജസ്ഥാൻ മുസ്താഫിസൂർ റഹ്മാൻ, ചേതൻ സഖരിയ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. കാർത്തിക് ത്യാഗിയും രാഹുൽ തേവാട്ടിയയും ഓരോ വിക്കറ്റ് വീതം നേടി.
രാജസ്ഥാൻ തുടക്കം പാളിയതോടെയാണ് ടീമിനെ വലച്ചത്. ലിയാം ലിവിങ്സ്റ്റണും യശ്വസ്വി ജെയ്സ്വാൾ ആദ്യ വിക്കറ്റിൽ പുറത്തായതോടെ ടീം ആകാപ്പാടെ പ്രതിരോധത്തിലാകുകയും ചെയ്തു. ഓരോ ഇടവേളകളിൽ രാജസ്ഥാന്റെ താരങ്ങൾ പവലിയനിലേക്ക് പോയപ്പോൾ സഞ്ജു സാംസൺ മാത്രം പിടിച്ചു നിന്നു.
53 മൂന്ന് പന്തിൽ എട്ട് ഫോറും ഒരു സിക്റുമായി സഞ്ജു 70 റൺസെടുത്തു. ഓരോ ഇടവേളയിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ കൂടുതൽ സമ്മർദം രാജസ്ഥാൻ നായകനിലേക്ക് വന്നെത്തി.
ജയത്തോടെ ഡൽഹി ചെന്നൈ സൂപ്പർ കിങ്സ് പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാൻ ആറാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നു. ടോസ് നേടിയ സൺറൈസേഴ്സ് ബോളിങ് തിരഞ്ഞെടുക്കുകയും ചെയ്തു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...