​IPL 2023: ഹാട്രിക് ജയം തേടി ഗുജറാത്ത്; രണ്ടും കൽപ്പിച്ച് കൊൽക്കത്ത, ഇന്ന് വാശിക്കളി

KKR vs GT: ചെന്നൈ, ഡൽഹി ടീമുകളെ തകർത്താണ് ഗുജറാത്ത് ഇന്ന് ഇറങ്ങുന്നത്. ബെംഗളൂരുവിനെ മുട്ടുകുത്തിച്ചാണ് കൊൽക്കത്തയുടെ വരവ്. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 01:01 PM IST
  • നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
  • ശ്രേയസ് അയ്യരുടെ അഭാവം കൊൽക്കത്ത നിരയിൽ പ്രകടമാണ്.
  • ലോക്കി ഫെർഗൂസൻറെ ഫിറ്റ്നസ് സംബന്ധിച്ച് കൊൽക്കത്ത ക്യാമ്പിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
​IPL 2023: ഹാട്രിക് ജയം തേടി ഗുജറാത്ത്; രണ്ടും കൽപ്പിച്ച് കൊൽക്കത്ത, ഇന്ന് വാശിക്കളി

ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്തതിൻറെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത. ഗുജറാത്തിൻരെ ഹോം ഗ്രൌണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. 

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഗുജറാത്ത് മികച്ച ഫോമിലാണ്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെയും പിന്നീട് ഡൽഹി ക്യാപിറ്റൽസിനെയും തകർത്ത ഗുജറാത്ത് കരുത്ത് തെളിയിച്ചു കഴിഞ്ഞു. മറുഭാഗത്ത്, മഴയിൽ കുതിർന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് 7 റൺസിൻറെ തോൽവി വഴങ്ങിയ കൊൽക്കത്ത രണ്ടാം മത്സരത്തിൽ ബെംഗളൂരുവിനെ 81 റൺസിന്  പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തിയിരുന്നു. 

ALSO READ: 27 ബോളിൽ 61 റൺസ്, രഹാനെയുടെ ബാറ്റിങ് മികവിൽ ചെന്നൈക്ക് രണ്ടാം ജയം; മുംബൈയെ 7 വിക്കറ്റിന് വീഴ്ത്തി

പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തുപോയ ശ്രേയസ് അയ്യരുടെ അഭാവം കൊൽക്കത്ത നിരയിൽ പ്രകടമാണ്. ശ്രേയസിന് പകരം നായകനായി ചുമതലയേറ്റ നിതീഷ് റാണയ്ക്ക് ഇതുവരെ തിളങ്ങാൻ കഴിഞ്ഞിട്ടില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് വെറും 25 റൺസാണ് നിതീഷ് റാണയുടെ സമ്പാദ്യം. ലോക്കി ഫെർഗൂസൻറെ ഫിറ്റ്നസ് സംബന്ധിച്ച് കൊൽക്കത്ത ക്യാമ്പിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, വരുൺ ചക്രവർത്തി എന്നിവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. മറുഭാഗത്ത്, ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ, ഹർദ്ദിക് പാണ്ഡ്യ തുടങ്ങിയ ഗുജറാത്ത് താരങ്ങൾ ഏത് എതിരാളികളെയും വിറപ്പിക്കാൻ കെൽപ്പുള്ളവരാണ്.  

സാധ്യതാ ടീം

ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ഇലവൻ : ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (WK), സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (c), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷാമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സാധ്യതാ ഇലവൻ: വെങ്കിടേഷ് അയ്യർ, റഹ്മാനുള്ള ഗുർബാസ് (WK), മൻദീപ് സിംഗ്/എൻ ജഗദീശൻ, നിതീഷ് റാണ (c), റിങ്കു സിംഗ്, ആന്ദ്രെ റസൽ, ഷാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ടിം സൗത്തി, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News