ഐപിഎല്ലിൽ കെ.എൽ രാഹുലിന്റെ മെല്ലെ പോക്കിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ പേസർ വെങ്കടേശ് പ്രസാദ്. അനയാസം ജയിക്കാൻ സാധിക്കാവുന്ന മത്സരമാണ് ബുദ്ധശൂന്യമായ പ്രകടനം കാഴ്ചവെച്ച് നഷ്ടപ്പെടുത്തിയതെന്ന് മുൻ ഇന്ത്യൻ പേസർ തന്റെ ട്വിറ്ററിൽ കുറിച്ചു. സമാനമായ സ്ഥിതി വിശേഷമായിരുന്നു രാഹുൽ നയിച്ചപ്പോൾ 2020തിൽ പഞ്ചാബ് ടീമും നേരിട്ടതെന്ന് വെങ്കടേശ് പ്രസാദ് കൂട്ടിച്ചേർത്തു.
35 പന്തിൽ 30 റൺസ് വേണ്ടിയിരുന്ന ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന്റെ വിജയസാധ്യത ഒന്നടങ്കം മാറ്റിമറിക്കുകയായിരുന്നു. 2020തിൽ അനയാസം ജയിക്കാവുന്ന ചില മത്സരങ്ങളിൽ പഞ്ചാബ് തോൽക്കാനുണ്ടായ സാഹചര്യം ഇതു തന്നെയായിരുന്നു. ഹാർദിക് പണ്ഡ്യയുടെ ക്യാപ്റ്റൻസിയും ഗുജറാത്ത് ടൈറ്റൻസിന്റെ ബോളിങും മികച്ചതായിരുന്നുയെന്ന് വെങ്കടേശ് പ്രസാദ് തന്റെ ട്വീറ്റിൽ കുറിച്ചു.
ALSO READ : IPL 2023 : രാജസ്ഥാൻ റോയൽസിന്റെ റോമാഞ്ചിഫിക്കേഷൻ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Bottling a run chase when 30 needed of 35 balls with 9 wickets in hand requires some baffling batting. Happened with Punjab in 2020 on few ocassions losing games they should have won easily. As brilliant as Guj were with ball & Hardik smart with his captaincy, brainless from Lko
— Venkatesh Prasad (@venkateshprasad) April 22, 2023
136 റൺസ് മാത്രം വിജയലക്ഷ്യം വേണ്ടിയിരുന്ന മത്സരത്തിൽ കെ.എൽ രാഹുൽ കാഴ്ചവെച്ച അനാവശ്യമായ മെല്ലെ പോക്കാണ് ലഖ്നൗവിന് തോൽവി സമ്മാനിച്ച്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എൽഎസ്ജിക്ക് 128 റൺസെ എടുക്കാൻ സാധിച്ചുള്ളൂ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തും എൽഎസ്ജിയെ പോലെ ടെസ്റ്റിന് സമാനമായ ബാറ്റിങ് ശൈലിയാണ് പുറത്തെടുത്തത്. റൺസൊന്നുമെടുക്കാതെ പുറത്തായ ഓപ്പണർ ശുഭ്മാൻ ഗില്ലിന് പകരം ക്രീസിലെത്തി ടൈറ്റൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യ ടീമിന്റെ സ്കോർ മെല്ലെ ഉയർത്താനാണ് ശ്രമിച്ചത്. 15 ഓവർ പിന്നിട്ടിട്ടും ഗുജറാത്തിന്റെ സ്കോർ ബോർഡ് 100 റൺസ് കടന്നിട്ടില്ലായിരുന്നു. 50 പന്തിൽ 66 റൺസിന്റെ ഇന്നിങ്സാണ് ടൈറ്റ്സിന്റെ ക്യാപ്റ്റൻ കാഴ്ചവെച്ചത്.
മറുപടി ബാറ്റങ്ങിനിറങ്ങിയ ലഖ്നൗ ക്യാപ്റ്റൻ രാഹുലിന്റെ നേതൃത്വത്തിൽ മെല്ലെ വിജയലക്ഷ്യം പിന്തുടരുകയായിരുന്നു. 14 -ാം ഓവറിൽ 100 റൺസ് പിന്നിട്ടെങ്കിലും അടുത്ത 28 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്മാകുകയായിരുന്നു. അവസാന അഞ്ച് ഓവറിൽ 22 റൺസ് മാത്രമാണ് ലഖ്നൗ നേടാൻ സാധിച്ചത്. അവസാന ഓവറിൽ നാല് വിക്കറ്റുകളാണ് വീണത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...