ISL 2022-23 : ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ; എതിരാളികൾ ചെന്നൈയിൻ എഫ്സി; എപ്പോൾ, എവിടെ കാണാം?

ISL Chennayin FC vs Kerala Blasters Live Streaming തുടർച്ചയായ ആറാം ജയം ലക്ഷ്യം വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയ്ക്കെതിരെ ഇറങ്ങുന്നത്

Written by - Jenish Thomas | Last Updated : Dec 19, 2022, 06:32 PM IST
  • 18 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്.
  • അതിൽ ഏഴ് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു.
  • ബാക്കിയുള്ള ആറ് മത്സരങ്ങളിൽ സിഎഫ്സിയും ബ്ലാസ്റ്റേഴ്സ് അഞ്ച് വീതം ജയം നേടി.
  • 2022-23 സീസണിൽ ആദ്യമായിട്ടാണ് ഇരുടീമുകളും നേർക്കുനേരെത്തുന്നത്.
ISL 2022-23 : ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ; എതിരാളികൾ ചെന്നൈയിൻ എഫ്സി; എപ്പോൾ, എവിടെ കാണാം?

ISL Kerala Blasters vs Chennayin FC Live : സീസണിലെ ജയം തുടരാനായി ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിക്കെതിരെ ഇറങ്ങുന്നു. ചെന്നൈ ടീമിനെതിരെ അവരുടെ തട്ടകത്തിൽ വെച്ച് ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടാൻ ഒരുങ്ങുന്നത്. സീസണിൽ തുടർച്ചയായി അഞ്ച് ജയം നേടിയ ആത്മവിശ്വാസത്തിലാണ് ജെആർഡി ചെന്നൈയിൽ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏഴ് ഗോളിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ടീം.

ബ്ലാസ്റ്റേഴ്സും ചെന്നൈയിനും

18 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്. അതിൽ ഏഴ് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. ബാക്കിയുള്ള ആറ് മത്സരങ്ങളിൽ സിഎഫ്സിയും ബ്ലാസ്റ്റേഴ്സ് അഞ്ച് വീതം ജയം നേടി. 2022-23 സീസണിൽ ആദ്യമായിട്ടാണ് ഇരുടീമുകളും നേർക്കുനേരെത്തുന്നത്.

ALSO READ : ISL : മഞ്ഞപ്പടയുടെ ആരാധകർക്ക് ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്സ്; അടുത്ത ഹോം മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു

കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സി മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?

വൈകിട്ട് 7.30നാണ് മത്സരം. ചെന്നൈ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News