ഗോവ: പോയിന്റില്ലാത്ത ടീമുകൾക്ക് പോയിന്റെ ദാനം ചെയ്യുന്നത് തുടർന്ന് കേരള ബ്ലാസ്റ്റേഴസ്. കൈവിട്ട് പോയി എന്ന് കരുതിയ മത്സരമാണ് അവസാന നിമിഷം പൊരുതി സമനില എങ്കിലും നേടിയത്. കളിയുടെ നിശ്ചിത സമയം കഴിഞ്ഞ് 95-ാം മിനിറ്റിലാണ് ജീക്ക്സൺ സിങിലൂടെ കേരളത്തിന്റെ സമനില ഗോൾ.
WHAT A TIME to score your first #HeroISL goal!@JeaksonT #ISLMoments #KBFCSCEB #LetsFootball pic.twitter.com/HRLPUpjiVI
— Indian Super League (@IndSuperLeague) December 20, 2020
ആദ്യ പകുതിയിൽ പിഴവുകളോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) 13-ാം മിനിറ്റിൽ സ്വന്തം പോസ്റ്റിലേക്ക് അടിച്ച് കയറ്റിയാണ് മത്സരം ആരംഭിച്ചത്. കോനയുടെ സെൽഫ് ഗോളിലാണ് ഇസ്റ്റ് ബംഗാൾ മുന്നിലെത്തിയത്. കേരള പ്രതിരോധത്തെ ഭേദിച്ച് ബംഗാളിന്റെ ജാക്വസ് മഗോമയുടെ മുന്നേറ്റമാണ് സെൽഫ് ഗോളിലേക്ക് വഴി വെച്ചത്. ഗോളാകാതിരിക്കാൻ ശ്രമിച്ച ബക്കാരി കോനെയുടെ കാലിൽ തട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ തന്നെ വലയിലെത്തുകയായിരുന്നു.
ALSO READ: ഷാമിക്ക് അടുത്ത് മത്സരങ്ങൾ നഷ്ടമായേക്കും
കളിയിൽ ഉടനീളം പൊസഷൻ ഉണ്ടായിരുന്നെങ്കിലും ബംഗാൾ (East Bengal FC) താരങ്ങൾ കേരളത്തിന്റെ പ്രതിരോധത്തെ വിവിധ തരത്തിൽ തലവേദന ഉണ്ടാക്കി കൊണ്ടെ ഇരുന്നു. ഫസ്റ്റ് ഹാഫ് തീരാൻ മിനിറ്റുകൾക്ക് ബാക്കി നിൽക്കവെ വിങ് ബാക്ക് നിഷു കുമാർ വരുത്തിയ പിഴവ് ഗോളാകാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് തന്നെ പറയാം.
എന്നാൽ രണ്ട് പകുതിയിൽ കേരളം ഒന്നും കൂടി ഉണർന്ന് കളിക്കുകയായിരുന്നു. ഗോൾ തന്നെ ലക്ഷ്യം വെച്ച് മാറ്റങ്ങളുമായി കിബു വിക്കുന്ന തന്നെ മുന്നോട്ട് വന്നു. ഫോർവേർഡ് ഗാരി ഹൂപ്പറിന് പകരം ജോർദാൻ മറെയും സത്യസെൻ സിങിന് പകരം മലയാളി താരം സഹൽ അബ്ദുൽ സമദിനെയും (Sahal Abdul Samad) ഇറക്കി കോച്ച് കളിയുടെ ഗതി മാറ്റി. ശേഷം കൂടുതൽ ബോളുകൾ ഈസ്റ്റ് ബംഗാളിന്റെ ബോക്സിലേക്കെത്താൻ തുടങ്ങി.
ALSO READ: കടവും ബാക്കി, ഇടയാതെ കൊമ്പനും എന്ത് ചെയ്യണമെന്നറിയാതെ ആരാധകർ
ഇതിനിടെ ഇരു ടീമുകളും ലഭിച്ച സുവർണ്ണാവസരം നഷ്ടമാക്കുകയും ചെയ്തു. അവിടെയും കേരളത്തിന്റെ രക്ഷകനായത് ഗോൾ കീപ്പർ ആൽബിനോ ഗോമസ് (Albino Gomez) തന്നെയാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും ബംഗാളിന്റെ വല കുലുക്കാൻ സാധിക്കാതെ തോൽവി തന്നെയാണെന്ന് കുരതിയപ്പോഴാണ് മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കവെ കേരളം സമനില ഗോൾ സ്വന്തമാക്കിയത്.
ഐഎസ്എല്ലിൽ (ISL) ആദ്യമായി എത്തിയ ഈസ്റ്റ് ബംഗാളിന് തങ്ങളൂടെ ആദ്യ ജയമെന്ന് മോഹമാണ് സഹൽ നൽകിയ ക്രോസിൽ ജീക്ക്സൺ സിങ് ഹെഡറിലൂടെ കേരളത്തിന്റെ മാനം കാത്തത്. തൊട്ട് പിന്നാലെ രണ്ട് അവസരങ്ങൾ വന്നെങ്കിലും അവ ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന്റെ നിർഭാഗ്യ അനുവദിച്ചില്ല. ഇതോടെ കേരളം മൂന്ന് പോയിന്റോടെ 9-ാം സ്ഥാനത്ത് തന്നെ തുടരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy