Manchester : മാഞ്ചസ്റ്റർ സിറ്റി (Manchester City) ഇംഗ്ലീഷ് പ്രമീയർ ലീഗ് (English Premier League) 2020-21 സീസണിന്റെ ചാമ്പ്യന്മാർ. ലീഗിലെ പോയിന്റ് പട്ടികയിൽ രണ്ട് സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് (Manchester United) ലെസ്റ്റർ സിറ്റിയോട് (Leicester City) ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റതോടെയാണ് സിറ്റി 2020-21 സീസണിൽ കിരീടം ഉറപ്പിച്ചത്. ഇത് ഏഴാം തവണയാണ് സിറ്റി ഇംഗ്ലീഷ് ചാമ്പ്യന്മാരാകുന്നത്.
2020/21 #PL CHAMPIONS: @ManCity pic.twitter.com/pnBc2D9R6C
— Premier League (@premierleague) May 11, 2021
പ്രമീയർ ലീഗിലാകട്ടെ സിറ്റിയുടെ അഞ്ചാം കിരീടം നേട്ടും കൂടിയാണ്. സ്പാനിഷ് കോച്ച് പെപ്പ് ഗാർഡിയോളയുടെ കീഴിൽ സിറ്റി നേടുന്ന മൂന്നാമത്തെ ലീഗ് കിരീടം കൂടിയാണിത്.
സീസണിൽ മുന്ന് മത്സരങ്ങൾ ബാക്കി നിൽക്കവെയാണ് സിറ്റി കിരീടം ഉറപ്പിക്കുന്നത്. സിറ്റിയും യുണൈറ്റഡും തമ്മിൽ പത്ത് പോയിന്റ് വ്യത്യാസമാണുള്ളത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും മാത്രമാണ് ചാമ്പ്യൻസ് യോഗ്യത് നേടിയിരിക്കിന്നത്. ലെസ്റ്ററും ചെൽസിയും ഏകദേശം ആദ്യം നാല് ഉറപ്പിച്ചിരിക്കുകയാണ്.
The story of the CHAMPIONS!
#ManCity | https://t.co/axa0klD5re pic.twitter.com/HDMB9eFdKL
— Manchester City (@ManCity) May 11, 2021
ഇന്ന് യുണൈറ്റസ് ലെസ്റ്ററിനോട് തോറ്റതോടെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മോഹമാണ് പൊലിഞ്ഞത്. ലിവർപ്പൂൾ നിലവിൽ നാലാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ ഏഴാം പോയിന്റ് പിന്നിലായി പോയിന്റ് പട്ടികയിൽ ആറാമതാണ്.
ALSO READ : Inter Milan : പത്ത് വർഷത്തിന് ശേഷം മിലാനിലേക്ക് സിരി എ കപ്പെത്തിച്ച് അന്റോണിയോ കോന്റെയും സംഘവും
Hung with pride!
#ManCity | https://t.co/axa0klD5re pic.twitter.com/3PSHtdWhnl
— Manchester City (@ManCity) May 11, 2021
അതേസമയം യുവേഫ ചാമ്പ്യൻസ് ലീഗ് 2020-21 സീസണിന്റെ ഫൈനലിൽ സിറ്റിയുടെ എതിരാളി ചെൽസിയാണ്. ഇരുവരും പ്രമീയർ ലീഗ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസി ജയിക്കുകയും ചെയ്തു. മെയ് 30നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...