ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിലാണ് ജയിച്ചത്. 35 ഓവറില്‍ വിജയലക്ഷ്യം മറികടന്നതോടെ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ 2-ാം സ്ഥാനത്ത് എത്തി.
നായകന്‍ രോഹിത് ശര്‍മ്മയുടെ അതിവേഗ സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. വെറും 63 പന്തിലാണ് രോഹിത് മൂന്നക്കം കടന്നത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ടമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് രോഹിത് മറികടന്നു. അഫ്ഗാനെതിരായ സെഞ്ച്വറിയോടെ രോഹിത്തിന്റെ ലോകകപ്പ് സെഞ്ച്വറികളുടെ എണ്ണം 7 ആയി. സച്ചിന്റെ അക്കൗണ്ടില്‍ 6 സെഞ്ച്വറികളാണുള്ളത്.
ALSO READ: ആരാണ് ജാർവോ; ഇന്ത്യയുടെ 69-ാം നമ്പർ ജേഴ്സി അണിഞ്ഞെത്തിയ താരം
ഒരുപിടി റെക്കോര്‍ഡുകളാണ് രോഹിത് ഇന്ന് സ്വന്തം പേരിലാക്കിയത്. ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയും രോഹിത് സ്വന്തം പേരിലാക്കി. 63 പന്തില്‍ സെഞ്ച്വറി നേടിയ ഹിറ്റ്മാന്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. കപില്‍ 72 പന്തിലാണ് സെഞ്ച്വറി നേടിയിരുന്നത്. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന ഡേവിഡ് വാര്‍ണറുടെ (22 ഇന്നിംഗ്‌സ്) റെക്കോര്‍ഡിന് ഒപ്പമെത്താനും രോഹിത്തിനു കഴിഞ്ഞു. ആദ്യ പത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സ്‌കോറെന്ന നേട്ടവും രോഹിത്തിനെ തേടിയെത്തി. വിന്‍ഡീസിനെതിരെ 70 റണ്‍സ് നേടിയ ഉത്തപ്പയുടെ റെക്കോര്‍ഡാണ് 76 റണ്‍സ് നേടി രോഹിത് ഇന്ന് മറികടന്നത്.
അതേസമയം, സ്വപ്‌നതുല്യമായ തുടക്കമാണ് അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍ - രോഹിത് ശര്‍മ്മ സഖ്യം 18.4 ഓവറില്‍ 156 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇഷാന്‍ കിഷന്‍ 47 പന്തില്‍ 47 റണ്‍സ് നേടി. വിരാട് കോഹ്ലി 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശ്രേയസ് അയ്യര്‍ 25 റണ്‍സുമായി കോഹ്ലിയ്ക്ക് ഉറച്ച പിന്തുണ നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.