Sourav Ganguly : ട്വീറ്റിലെ സർപ്രൈസ് രാഷ്ട്രീയ പ്രവേശനമല്ല; സർപ്രൈസ് എന്താണെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

Sourav Ganguly Tweet മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ രാഷ്ട്രീയ പ്രവേശനമാണെന്നുള്ള അഭ്യുഹങ്ങൾ ഉടലെടുക്കയും ചെയ്തു. ബംഗാളിൽ താരം രാജ്യസഭ എംപിയാകും, ബിജെപിയുടെ ബംഗാൾ അധ്യക്ഷൻ തുടങ്ങിയ റിപ്പോർട്ടുകളാണ് ഈ അഭ്യുഹത്തിന് പിന്നാലെ പിറവി കൊണ്ടത്

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 11:05 PM IST
  • മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ രാഷ്ട്രീയ പ്രവേശനമാണെന്നുള്ള അഭ്യുഹങ്ങൾ ഉടലെടുക്കയും ചെയ്തു.
  • ബംഗാളിൽ താരം രാജ്യസഭ എംപിയാകും, ബിജെപിയുടെ ബംഗാൾ അധ്യക്ഷൻ തുടങ്ങിയ റിപ്പോർട്ടുകളാണ് ഈ അഭ്യുഹത്തിന് പിന്നാലെ പിറവി കൊണ്ടത്.
  • എന്നാൽ അവയെല്ലാം നിഷേധിച്ചുകൊണ്ട് ഗാംഗുലി തന്നെ തന്റെ സർപ്രൈസ് എന്താണെന്ന് അറിയിച്ചിരിക്കുകയാണ്.
Sourav Ganguly : ട്വീറ്റിലെ സർപ്രൈസ് രാഷ്ട്രീയ പ്രവേശനമല്ല; സർപ്രൈസ് എന്താണെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

കൊൽക്കത്ത : താൻ പങ്കവച്ച് ട്വീറ്റിലെ അഭ്യുഹം വ്യക്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ബിസിസിഐ അധ്യക്ഷനുമായി സൗരവ് ഗാംഗുലി. ക്രിക്കറ്റ് കരിയറിൽ 30 വർഷം പിന്നിട്ട തന്റെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കുന്ന എന്ന് അറിയിച്ചുകൊണ്ട് ഇന്ന് വൈകിട്ട് 5 മണിയ്ക്ക് ശേഷമാണ് ഗാംഗുലി അഭ്യൂഹം നിറഞ്ഞ ട്വീറ്റ് പങ്കുവച്ചത്. 

"1992 ആരംഭിച്ച ക്രിക്കറ്റിനൊപ്പമുള്ള യാത്ര 2022ൽ 30 വർഷം തികയുകയാണ്. ഇതുവരെ ക്രിക്കറ്റ് ഒരുപാട് കാര്യങ്ങൾ എനിക്ക് നൽകി. പ്രധാനമായും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എനിക്ക് ക്രിക്കറ്റ് നൽകി. എന്റെ ഈ യാത്രയുടെ ഭാഗമായിരുന്നവരും പിന്തുണച്ചവരും സഹായിച്ചവരുമായ ഓരോ വ്യക്തികൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇന്ന്, കൂടുതൽ പേർക്ക് സഹായകമാകുമെന്ന് എനിക്ക് തോന്നുന്ന ഒരു പുതിയ കാര്യം ആരംഭിക്കാൻ പദ്ധതിയിടുകയാണ്. എന്റെ ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു"  സൗരവ് ഗാംഗുലി ട്വിറ്ററിൽ പങ്കുവെച്ച് കുറിപ്പ്.

ALSO READ : Sourav Ganguly Tweet : ഗാംഗുലി ബിജെപി ബംഗാൾ ഘടകത്തിന്റെ അധ്യക്ഷനാകുമോ? താരത്തിന്റെ ട്വീറ്റിന് പിന്നാലെ ചർച്ച

ഇത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ രാഷ്ട്രീയ പ്രവേശനമാണെന്നുള്ള അഭ്യുഹങ്ങൾ ഉടലെടുക്കയും ചെയ്തു. ബംഗാളിൽ താരം രാജ്യസഭ എംപിയാകും, ബിജെപിയുടെ ബംഗാൾ അധ്യക്ഷൻ തുടങ്ങിയ റിപ്പോർട്ടുകളാണ് ഈ അഭ്യുഹത്തിന് പിന്നാലെ പിറവി കൊണ്ടത്. എന്നാൽ അവയെല്ലാം നിഷേധിച്ചുകൊണ്ട് ഗാംഗുലി തന്നെ തന്റെ സർപ്രൈസ് എന്താണെന്ന് അറിയിച്ചിരിക്കുകയാണ്. 

"ഞാൻ ലോകത്തുടനീളം പ്രവർത്തിക്കുന്ന ഒരു എഡുക്കേഷണൽ ആപ്ലിക്കേഷൻ പുറത്തറക്കി" കൊൽക്കത്തയിൽ വെച്ച് സൗരവ് ഗാംഗുലി  മാധ്യമങ്ങളോടായി പറഞ്ഞു. അതോടെ ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾക്ക് താരം തന്നെ വിരാമം ഇട്ടിരിക്കുകയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News