New delhi: ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയിറങ്ങി, മികച്ച പ്രകടനം കാഴ്ച വച്ച് രാജ്യത്തിന്‍റെ കീര്‍ത്തി വാനോളം ഉയര്‍ത്തിയ താരങ്ങള്‍ ഇന്ന് രാജ്യത്ത് മടങ്ങിയെത്തും.
Tokyo Olympics 2020 യില്‍ ഇന്ത്യ മൊത്തം 7 മെഡലുകൾ നേടിയിട്ടുണ്ട്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഒളിംപിക്സില്‍ ഇന്ത്യ കാഴ്ച വച്ചത്. ഈ അവസരത്തില്‍ താരങ്ങളെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങുകയാണ്. താരങ്ങള്‍ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്വീകരണമാണ് ഒരുങ്ങുന്നത്.
ഇന്ന് വൈകുന്നേരമാണ് ഒളിമ്പിക്സ് താരങ്ങള്‍ രാജ്യത്ത് മടങ്ങിയെത്തുക. ഡൽഹിയിലെ അശോക ഹോട്ടലിൽ ഇന്ന് വൈകുന്നേരം എല്ലാ മെഡൽ ജേതാക്കളെയും ഒളിമ്പിക്സില്‍ പങ്കെടുത്ത മറ്റ് കായികതാരങ്ങളെയും അനുമോദിക്കുന്ന ചടങ്ങ് നടക്കും. അശോക ഹോട്ടലിൽ കളിക്കാരെ സ്വാഗതം ചെയ്യുന്നതിനായി വന്‍ തയ്യാറെടുപ്പാണ് നടക്കുന്നത്.
ടോക്കിയോയില്‍ നിന്നും മടങ്ങിയെത്തുന്ന താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കുന്നത്.
പുരുഷ - വനിതാ ഹോക്കി ടീം വൈകുന്നേരം 3.45 നാണ് എത്തുക. ഇന്ത്യയുടെ "Golden Boy" നീരജ് ചോപ്ര (Neeraj Chopra) എത്തുക 5മണിക്കാണ്. നീരജ് ചോപ്രയെ സ്വീകരിക്കാനായി അദ്ദേഹത്തിന്‍റെ കുടുംബം ഇതിനോടകം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുകയാണ്..!!
വൈകിട്ട് 6.30 നാണ് അശോക ഹോട്ടലിൽ പ്രത്യേക സ്വീകരണവും അവാർഡ് ദാന ചടങ്ങുകളും നടക്കുക.
കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേര്‍ന്നാണ് കായിക താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഒരുക്കുന്നത്. ഇത്തവണ ഒളിമ്പിക്സില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി വെങ്കല മെഡലുകള്‍ നേടിയതിനാല്‍ സ്വീകരണവും ഏറെ ഗംഭീരമാണ്.
ഡൽഹിയിൽ മാത്രമല്ല, കളിക്കാരുടെ ജന്മ സ്ഥലങ്ങളിലും സംസ്ഥാന തലത്തിലും താരങ്ങള്‍ക്കായി വന്‍ സ്വീകരണമാണ് ഒരുങ്ങുന്നത്.
ജാവലിൻ ത്രോയിൽ സ്വര്‍ണ മെഡല്‍ നേടി ചരിതം കുറിച്ച നീരജ് ചോപ്രയെ സ്വാഗതം ചെയ്യാൻ ഗ്രാമം മുഴുവൻ തയ്യാറായിക്കഴിഞ്ഞു. നീരജിന്‍റെ വിജയത്തിനുശേഷം ജന്മ നാടായ പാനിപ്പത്ത് ആഘോഷത്തിമര്‍പ്പിലാണ്. നീരജിന്‍റെ കുടുംബം സ്വര്‍ണ മെഡല്‍ ജേതാവിന് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട മധുര പലഹാരം നല്‍കി സ്വാഗതം ചെയ്യുമെന്ന് അദ്ദേഹത്തിന്‍റെ സഹോദരി സംഗീത മാധ്യമങ്ങളോട് പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ താരങ്ങള്‍ ഇവരാണ്...
1. നീരജ് ചോപ്ര - സ്വർണം (ജാവലിൻ ത്രോ)
2. രവി ദഹിയ - വെള്ളി (ഗുസ്തി)
3. മീരാബായ് ചാനു - വെള്ളി (ഭാരോദ്വഹനം)
4. പിവി സിന്ധു - വെങ്കലം (ബാഡ്മിന്റൺ)
5. ലോവ്ലിന ബോർഗോഹെയ്ൻ - വെങ്കലം (ബോക്സിംഗ്)
6. ബജ്രംഗ് പുനിയ - വെങ്കലം (ഗുസ്തി)
7. പുരുഷ ഹോക്കി ടീം - വെങ്കലം
ടോക്കിയോ ഒളിമ്പിക്സില്‍ 48 ാമത് സ്ഥാനമാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യയുടെ താരങ്ങള്‍ കാഴ്ച വച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA