പ്രഥമ വനിത പ്രീമിയർ ലീഗിന് കഴിഞ്ഞ ദിവസം നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ കൊടിയേറിയിരുന്നു. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയ്ന്റ്സും തമ്മിൽ ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തിന്റെ ഓൺലൈൻ സ്ട്രീമിങ് കണ്ട് അമ്പരന്നരിക്കുകയാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ. നെറ്റ്വർക്ക് 18നാണ് ഡബ്ലിയുപിഎല്ലിന്റെയും ഇനി വരാൻ പോകുന്ന ഐപിഎൽ സീസണുകളുടെയും ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജിയോ സിനിമാസ് ആപ്പിലൂടെയാണ് ഡബ്ലിയുപിൽ മത്സരങ്ങൾ ഓൺലൈനിലൂടെ സംപ്രേഷണം ചെയ്യുന്നത്.
ആപ്ലിക്കേഷൻ സംവിശേഷതകളെ വാനോളം പുകഴ്ത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. വിവിധ ക്യാമറ ആംഗിളിലൂടെ മത്സരം കാണാൻ സാധിക്കുന്ന നവ സാങ്കേതിക സൗകര്യങ്ങൾ ജിയോ സിനിമാസ് തങ്ങളുടെ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്റെ സാങ്കേതികതയെ കാണികൾ പ്രശംസിക്കുകയും ചെയ്തു.
ALSO READ : IPL 2023 : മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസ വാർത്ത; ഐപിഎല്ലിൽ ഈ ഇംഗ്ലീഷ് താരം മുംബൈ പേസ് നിരയെ നയിക്കും
Great experience with #jiocinema. This streaming quality is exactly what we needed. Superb! pic.twitter.com/B8roSULTuZ
— सृष्टि (@ShrishtySays) March 4, 2023
Watching cricket match on #JioCinema was a better experience. It shows the kind of low budget telecast was delivered to us by the Star Sports all these years.
— Pradeep (@pradeepkarunadu) March 4, 2023
Enjoying the buffer-free streaming on #jiocinema. Hoot! pic.twitter.com/aoko0SenLG
— Versha Singh (@Vershasingh26) March 4, 2023
അതേസമയം പ്രഥമ വനിത പ്രീമിയർ ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വൻ സ്കോറിന് ഗുജറാത്ത് ടീമിനെ തകർത്തു. ഉദ്ഘാടന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറിയുടെ മികവിൽ 207 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത ജയ്ന്റ്സിന്64 റൺസെ എടുക്കാൻ സാധിച്ചുള്ളൂ. ഡബ്ലിപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. റോയൽ ചലഞ്ചേഴ്സ് ബാംഗൂർ ഡൽഹി ക്യാപിറ്റൽസിനെയും യുപി വാരിയേഴ്സ് ഗുജറാത്ത് ജയന്റ്സിനെയും നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...