പുതിയ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ച് വെയറബിൾസ് നിർമാണ കമ്പനിയായ ബോട്ട് (Boat). എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ചാണ് (Xtend Sport Smartwatch) കമ്പനി പുറത്തിറക്കിയത്. ബോട്ട് എക്സ്റ്റന്റിന്റെ തന്നെ പുതിയ പതിപ്പാണിത്. 700ൽ അധികം ആക്ടീവ് മോഡുകൾ ഉള്ള സ്മാർട്ട് വാച്ചാണ് ഇത്. ഒരു സ്മാർട്ട് വാച്ചിലും ഇത്രയധികം സ്പോർട്സ് മോഡുകൾ ഇതുവരെ പരീക്ഷിച്ചിട്ടില്ല എന്നതാണ് എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ചിന്റെ പ്രത്യേകത.
യോഗ, ജോഗിങ്, എയ്റോബിക്സ്, നീന്തൽ, പിയാനോ, ബാലെ, പെയിന്റിങ് തുടങ്ങിയ പ്രവർത്തികൾ ട്രാക്ക് ചെയ്യാൻ ഈ സ്മാർട്ട് വാച്ചിന് സാധിക്കും. കലോറി കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് പ്രവർത്തികളെയും ട്രാക്ക് ചെയ്യാൻ കഴിയും. ഒരു ഡെസൻ സെൻസറുകളാണ് ഈ വാച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്ത നിറങ്ങളിൽ എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ച് ലഭ്യമാണ്. ആഷെൻ ഗ്രേ, ക്ലാസിക് ബ്ലാക്ക്, കൂൾ ബ്ലൂ എന്നീ നിറങ്ങളിലെ വാച്ചുകൾ ലഭ്യമാണ്.
Find your inner fitness instinct with Xtend Sport!
✅700+ Active Sports Mode
✅Live Cricket Score
✅Fast ChargeOUT NOW! Available at a special launch price of ₹2,499 on Amazon and boAt website#MoreInEveryday #EveryMoveCounts #boAtBigLaunch pic.twitter.com/zIXipXHw6s
— boAt (@RockWithboAt) June 17, 2022
Also Read: WhatsApp Update: ഗ്രൂപ്പ് കോളിൽ ബഹളക്കാരെ മ്യൂട്ടാക്കാം, പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്
വില എങ്ങനെ?
മറ്റ് സ്മാർട്ട് വാച്ചുകളെ പോലെ തന്നെ താങ്ങാനാകുന്ന വിലയാണ് എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ചിനും. 2,499 രൂപയാണ് ഈ സ്മാർട്ട് വാച്ചിന്റെ വില. ആമസോൺ. ഇൻ, ബോട്ട് –ലൈഫ്സ്റ്റൈൽ. കോം എന്നിവയിൽ വാച്ച് ലഭ്യമാണ്.
1.69 ഇഞ്ച് ചതുരാകൃതിയിലുള്ള എച്ച്ഡി റെസലൂഷനോട് കൂടിയ ഡിസ്‌പ്ലേയാണ് എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ചിനുള്ളത്. ഡിസ്‌പ്ലേ 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും കമ്പനി വാഗ്ദാനം ചെയ്യുന്നു. പാചകം, സ്കേറ്റ്ബോർഡിങ്, ധ്യാനം, മ്യൂസിക് ഉപകരണങ്ങൾ ഉപയോഗിക്കൽ, തോട്ട പരിപാലനം എന്നിവ ട്രാക്ക് ചെയ്യാനും ഈ വാച്ച് ഉപയോഗപ്രദമാണ്. എക്സ്റ്റന്റ് സ്പോർട്സ് സ്മാർട്ട് വാച്ച് വാട്ടർ പ്രൂഫാണ്.
ഫിറ്റ്‌നസ് മോഡുകൾ മാത്രമല്ല വാച്ചിലുള്ളത്. 24 മണിക്കൂർ ഹൃദയമിടിപ്പ് സെൻസർ, ഓക്സിജൻ സാച്ചുറേഷൻ (എസ്പിഒ2) മോണിറ്റർ എന്നിവയും ഫിറ്റ്‌നസ് ലെവലുകൾ നീരിക്ഷിച്ച് വിവരങ്ങൾ സൂക്ഷിക്കുന്ന പെഡോമീറ്റർ പോലെയുള്ള ഒന്നിലധികം സെൻസറുകളും ബോട്ടിന്റെ ഈ സ്മാർട്ട് വാച്ചിലുണ്ട്. ബോട്ട് ക്രസ്റ്റ് ആപ്പുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്. അര മണിക്കൂറിനുള്ളിൽ വാച്ച് ഫുൾ ചാർജ് ചെയ്യാം. ബാറ്ററി ലൈഫ് ഒരാഴ്ച നിൽക്കുമെന്നും കമ്പനി ഉറപ്പു നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...