43000 രൂപയുടെ ഫോൺ 27,699 രൂപയ്ക്ക്; അതി ഗംഭീര ഓഫര്‍

ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ 27,699 രൂപയ്ക്ക് ഈ ഫോൺ നിങ്ങൾക്ക് വാങ്ങാം

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 12:32 PM IST
  • ഇഎംഐയിലും ഫോൺ വാങ്ങാം. പ്രതിമാസം 1,169 രൂപയാണ് അടയ്‌ക്കേണ്ടത്
  • പിക്സൽ 6Aയുടെ യഥാർത്ഥ വില 43,999 രൂപയാണ്
  • വൻ കിഴിവാണ് ഫ്ളിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്
43000 രൂപയുടെ ഫോൺ 27,699 രൂപയ്ക്ക്; അതി ഗംഭീര ഓഫര്‍

ന്യൂഡൽഹി: ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. വമ്പൻ ഓഫറുകളാണ് ഫോണുകൾക്കും ഇലക്ടോണിക് ഗാഡ്ജറ്റുകൾക്കും ഒരുക്കിയിരിക്കുന്നത്.ഗൂഗിൾ പിക്സൽ 6എ വൻ വിലക്കിഴിവോടെ  ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങിക്കാം.Pixel 6a-യുടെ യഥാർത്ഥ വില 43,999 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ 27,699 രൂപയ്ക്ക് ഈ 5G ഫോൺ നിങ്ങൾക്ക് വാങ്ങാം. പിക്‌സൽ 6a-യിൽ 9,800 രൂപയുടെ വൻ കിഴിവാണ് ഫ്ളിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഓഫറുകളെക്കുറിച്ച് വിശദമായി അറിയാം.

ALSO READ : ഈ 5G ഫോണുകൾക്ക് 57% കിഴിവ്, പകുതി വിലയിൽ ഫോൺ വീട്ടിലെത്തുംഈ 5G ഫോണുകൾക്ക് 57% കിഴിവ്, പകുതി വിലയിൽ ഫോൺ വീട്ടിലെത്തും

ഡീലുകൾ

ഓഫറുകളെക്കുറിച്ച് പറയുമ്പോൾ, 43,999 രൂപയാണ് Pixel 6a-യുടെ വില എന്നറിയാമല്ലോ.ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ ഇതിന്റെ വില 34,199 രൂപയായി കുറഞ്ഞു. 9,800 രൂപയുടെ ഫ്ലാറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഐസിഐസിഐ ബാങ്ക് കാർഡ് പേയ്‌മെന്റിന് 3,000 രൂപ കിഴിവും ലഭിക്കും. അതേ സമയം, ആക്‌സിസിലും ഇതേ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഫോണിന്റെ വില 31,199 രൂപയാകും.

ഇഎംഐയിലും ഫോൺ വാങ്ങാം. പ്രതിമാസം 1,169 രൂപയാണ് അടയ്‌ക്കേണ്ടത്. എക്സ്ചേഞ്ച് ചെയ്താൽ 16,900 രൂപ വരെ കിഴിവ് ലഭിക്കും. മുഴുവൻ എക്‌സ്‌ചേഞ്ച് മൂല്യവും ലഭിക്കുമ്പോൾ, ഉപയോക്താക്കൾക്ക് ഈ ഫോൺ 14,299 രൂപയ്ക്ക് ലഭിക്കും.

ALSO READ : SBI Whats App | എസ്ബിഐ ബാങ്കിങ്ങ് സേവനങ്ങൾ വാട്സാപ്പിൽ ലഭിക്കും, ഇത്രയും കാര്യങ്ങൾ ചെയ്യാം

ഗൂഗിൾ പിക്‌സൽ 6എയുടെ സവിശേഷതകൾ

6.1 ഇഞ്ച് ഒഎൽഇഡി സ്‌ക്രീറിൽ 1080 x 2400 പിക്‌സൽ റെസലൂഷൻ ഫോണിനുണ്ട്. ഒക്ടാ കോർ ഗൂഗിൾ ടെൻസർ (5 എൻഎം) പ്രൊസസറാണ് ഇതിനുള്ളത്. കൂടാതെ 6 ജിബി റാമും 128 ജിബി സ്റ്റോറേജും നൽകിയിട്ടുണ്ട്. ഇതിന്റെ പിന്നിൽ f/1.7 അപ്പേർച്ചറുള്ള 12.2 മെഗാപിക്സൽ പ്രൈമറി ക്യാമറയും f/2.2 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ സെക്കൻഡ് ക്യാമറയും ഉണ്ട്. അതേ സമയം, ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് f/2.0 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4410mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News