വൺ പ്ലസ് 10 പ്രോ അടുത്ത ആഴ്ചയോടെ ചൈനയിൽ വിപണിയിലിറക്കും. ഔദ്യോഗികമായി ദിവസം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പനി ഇതിനകം പ്രമോഷനുകൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 11ന് പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്. ഫോൺ വിപണിയിലെത്തുന്നതിന് മുൻപേ തന്നെ ഫോണിനെ കുറിച്ചും അതിന്റെ ഫീച്ചറിനെ കുറിച്ചുമുള്ള ഊഹാപോഹങ്ങളായിരുന്നു ടെക് ലോകത്തെ ചർച്ചാവിഷയം.
ആൻഡ്രോയ്ഡ് 12 നെ അടിസ്ഥാനമാക്കി ഓക്സിജൻ ഒഎസ് 12ലാണ് വൺ പ്ലസ് 10 പ്രോ പ്രവർത്തിക്കുക. LPTO QHD+ AMOLED ഡിസ്പ്ലേയുള്ള മൊബൈൽ ഫോണിന് സെക്കൻഡ് ജനറേഷൻ എൽടിപിഒ കാലിബറേഷൻ ടെക്നോളജിയും, 120Hz റിഫ്രഷ് റേറ്റുമുണ്ട്. 6.7 ഇഞ്ച് ഡിസ്പ്ലേയാകും ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 1 Soc യുള്ള ഫോൺ 12ജിബി- 256ജിബി വേരയന്റിലും ലഭ്യമാകും
സെക്കൻഡ് ജനറേഷൻ ഹേസൽബ്ലാഡ് ട്രിപ്പിൾ റിയർ ക്യാമറയും ഡുവൽ ഒഐഎസും സമന്വയിച്ചതാണ് വൺപ്ലത് 10 പ്രോ. 48 മെഗാപിക്സൽ സെൻസർ, 50 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഈ സെറ്റപ്പിൽ വരുന്നത്. സെൽഫിക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടാകും.
Also Read: Apple | മാക്കോ ഐപാഡോ വാങ്ങിയാൽ എയര്‍പോഡ് ഫ്രീ, ഓഫര്‍ ഈ രാജ്യങ്ങളിൽ മാത്രം
5000 mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണിൽ 80 വാട്സ് വയര്‍ഡ്, 50 വാട്സ് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് ടെക്നോളജിയുണ്ട്. വോൾക്കാനിക് ബ്ലാക്ക്, എമറാൾഡ് ഫോറസ്റ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഐപി68 ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസുമുണ്ട്. 65,000 രൂപയോളം വിലയെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. 2022 ഏപ്രിലിൽ ആഗോളതലത്തിൽ സ്മാർട്ട്ഫോൺ എത്തിയേക്കുമെന്നാണ് നിലവിൽ അഭ്യൂഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...