New Sim Buying Rules | ഇന്ത്യയിൽ സിം വാങ്ങിക്കാൻ പുതിയ നിയന്ത്രണങ്ങൾ വരും, കേന്ദ്ര സർക്കാർ നിയമങ്ങൾ ഇതാ

ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സർക്കാർ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 05:30 PM IST
  • എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും ഡിസംബര്‍ 1 മുതല്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കും
  • മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്ക് 10 ലക്ഷം രൂപ പിഴയായി ചുമത്തും
  • ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വില്‍പ്പനയില്‍ എന്തൊക്കെ മാറ്റങ്ങൾ വരുമെന്ന് നോക്കാം
New Sim Buying Rules | ഇന്ത്യയിൽ സിം വാങ്ങിക്കാൻ പുതിയ നിയന്ത്രണങ്ങൾ വരും, കേന്ദ്ര സർക്കാർ നിയമങ്ങൾ ഇതാ

ഇന്ത്യയിൽ ഇനി മുതൽ സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണങ്ങൾ വരുന്നു. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തിയാണ് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്. ഇത്  ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും

ഈ തീയതി മുതല്‍ സിം വാങ്ങാനും വില്‍ക്കാനും പുതിയ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടിവരും. നേരത്തെ ഒക്ടോബര്‍ 1 മുതല്‍ ഈ നിയമം നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് രണ്ട് മാസത്തേക്ക് മാറ്റി. ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സർക്കാർ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വ്യാജ സിമ്മുകളുടെ ഇതിൻറെ അടിസ്ഥാനത്തിലുള്ള  തട്ടിപ്പുകളും കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിൻറെ പുതിയ തീരുമാനം. നിയമം വരുന്നതിന് പിന്നാലെ ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വില്‍പ്പനയില്‍ എന്തൊക്കെ മാറ്റങ്ങൾ വരുമെന്ന് നോക്കാം.

വരുന്ന പ്രധാന മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം

എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും ഡിസംബര്‍ 1 മുതല്‍  പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കും. സിം വില്‍ക്കാൻ ആവശ്യമായ രജിസ്ട്രേഷന് പോലീസ് വേരിഫിക്കേഷൻ ആവശ്യമുണ്ട്. ഇത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്ക് 10 ലക്ഷം രൂപ പിഴയായി ചുമത്തും. ഇതിന് പുറമെ സിം കാര്‍ഡുകള്‍ ബൾക്കായി നൽകുന്നത് തടയും. 

മാത്രമല്ല ബിസിനസ് കണക്ഷനിലൂടെ മാത്രമേ സിം കാര്‍ഡുകള്‍ ബള്‍ക്കായി സ്വന്തമാക്കാൻ കഴിയൂ.  ഉപയോക്താക്കള്‍ക്ക് പഴയതുപോലെ ഒരു ഐഡിയില്‍ 9 സിം കാര്‍ഡുകള്‍ വരെയും ലഭിക്കും. സിം കാര്‍ഡുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആധാര്‍ സ്കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിര്‍ബന്ധമാക്കും. ഒരു സിം കാര്‍ഡ് ഡീആക്ടീവ് ചെയ്ത് 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്പർ മറ്റൊരാൾക്ക് ലഭിക്കൂ. 

സിം വില്‍ക്കുന്ന ഡീലര്‍മാര്‍ പുതിയ നിയമങ്ങള്‍ പ്രകാരം നവംബര്‍ 30-നകം രജിസ്റ്റര്‍ ചെയ്യണം. നിയമ ലംഘനം നടത്തിയാല്‍ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ നടപടികള്‍ വിജയിച്ചാല്‍ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News