Bengluru : ഡിജിറ്റൽ പേയ്മെന്റിന്റെ (Digital Payment) കാര്യത്തിൽ മറ്റ് രാജ്യങ്ങളെക്കാൾ മുന്നിലാണ് ഇന്ത്യ (India) . കുഞ്ഞ് പെട്ടിക്കടകളിൽ മുതൽ വമ്പൻ ഷോപ്പിംങ് മാളുകളിൽ വരെ യുപിഐ പേയ്മെന്റുകൾ (UPI Payment) സജീവമാണ്. അതിനോടൊപ്പം തന്നെ ക്യാഷ് കൈയിൽ കരുതുന്നവരുടെ എണ്ണവും വൻതോതിൽ കുറഞ്ഞിട്ടുണ്ട്.
അതേസമയം ഇതിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഇന്റർനെറ്റ് ലഭിക്കാത്തതാണ്. ഇപ്പോഴും ശരിയായ രീതിയിൽ 4ജി കണക്ഷൻ ലഭിക്കാത്ത നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. ഇപ്പോൾ നെറ്റവർക്ക് കവറേജ് തീരെ കുറവാണെങ്കിലും യുപിഐ ആപ്പുകൾ ഉപയോഗിച്ച് പണം അയക്കാം. നേരിയ തോതിൽ നെറ്റ്വർക്ക് കവറേജ് വേണമെന്ന് മാത്രം.
അതിന് ആദ്യം നിങ്ങളുടെ ഫോണിൽ യുഎസ്എസ്ഡി കോഡായ *99# ടൈപ്പ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ഒന്ന് മുതൽ 9 വരെ നമ്പറുകൾ ഓപ്ഷനായി ഉള്ള ഒരു പോപ്പ് ആപ്പ് ലഭിക്കും. നിങ്ങൾ ഒരു നമ്പർ തെരഞ്ഞെടുക്കുക. അതിന് ശേഷം സെന്റ് ബട്ടൺ കൊടുക്കുക.
ALSO READ: 5G സേവനങ്ങൾ 2022 മുതൽ, ആദ്യം തുടങ്ങുക 13 നഗരങ്ങളിൽ
അതിന് ശേഷം ലഭിക്കുന്ന പോപ്പ് അപ്പിൽ എങ്ങനെയാണ് പണം അയക്കേണ്ടതെന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. നിങ്ങൾക്ക് മൊബൈൽ നമ്പർ, UPI ഐഡി, സേവ് ചെയ്ത IFSC, A/C നമ്പർ എന്നിവയിലേക്ക് പണം അയയ്ക്കാം. എങ്ങനെയാണ് പനം അയക്കേണ്ടതെന്ന് തെരഞ്ഞെടുക്കുക.
ALSO READ: Jio New Year Offer| ജിയോയുടെ ഗംഭീര ന്യൂഇയർ ഒാഫർ 2,545 രൂപക്ക് റീ ചാർജ് ചെയ്യണം
യുപിഐയിൽ രജിസ്റ്റർ ചെയ്ത നമ്പറുകളിലേക്ക് മാത്രമേ പണം അയക്കാൻ സാധിക്കു. അതിന് ശേഷം എത്ര പണം ആണ് അയക്കേണ്ടതെന്ന് രേഖപ്പെടുത്തുക. അതിന് ശേഷം നിങ്ങളുടെ യുപിഐ ഐഡി നൽകുക. ഇത് സാധാരണ ഫീച്ചർ ഫോണുകളിലും ഉപയോഗിക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...