തൊഴിലിലും ജീവിതത്തിലും പരസ്പരം പങ്കാളികളാകുന്ന ചെറുപ്പക്കാരുടെ ജീവിത പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ വികാസം മുന്നോട്ടുപോകുന്നത്. നാളെ തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രമേള 25 വരെ നീണ്ടു നിൽക്കും.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിം ഫ്രം കോൺഫ്ലിക്റ്റ് എന്ന പാക്കേജ് ആണ് മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
IFFK 2022 Delegate Pass പ്രധാന വേദിയായ ടാഗോർ തിയ്യേറ്ററിൽ 12 കൗണ്ടറുകൾ ഡെലിഗേറ്റുകൾക്ക് പാസ് വിതരണം ചെയ്യുന്നതിനായി ഒരുക്കിയിട്ടുണ്ട്. മറ്റന്നാൾ തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രമേള 25 വരെ നീണ്ടു നിൽക്കും
മലയാള സിനിമകളായ 'നോർത്ത് 24 കാതം', 'മാർഗം', 'ആർക്കറിയാം', 'ഉദ്ധരണി' എന്നിവയും വാർദ്ധക്യം പ്രമേയമാക്കിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
കോവിഡാനന്തര കാലത്ത് നടത്തുന്ന മേളയിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുവാനും, കൂടുതല്‍ മികവുറ്റ രീതിയിൽ നടത്താനും സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയ്യേറ്ററുകളിലെ എല്ലാ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി ഇക്കുറി നടക്കുന്ന മേളയ്ക്കുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.