കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ലൈക്ക് ചെയ്തത്. വെൽക്കം ടു കുവൈത്ത്, വെയ്റ്റിംഗ് ചേച്ചി എന്ന് തുടങ്ങിയ കമന്റുകളാണ് നവ്യയുടെ പോസ്റ്റിന് പിന്നാലെ എത്തിയത്.
ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ ഒരുപാട് നടിമാരെ കുറിച്ച് അറിയാം. പലരും ദിലീപിന്റെ നായികയായി അഭിനയിക്കുകയും അത് സൂപ്പർഹിറ്റുകളായി മാറുകയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. ദിലീപിന്റെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി നവ്യാ നായർ.
ബാലാമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളക്കരയുടെ ഹൃദയം കീഴടക്കിയ താരമാണ് നവ്യ നായർ. 10 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവ്യ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിച്ചത്.
Navya Nair Troll Commnet അഞ്ജലി താര ദാസ് എന്ന് ഫേസ്ബുക്ക് പ്രൊഫൈലാണ് വൈറൽ കമന്റ് രേഖപ്പെടുത്തിയത്. സംഭവം വൈറലായതോട് സെൽഫ് ട്രോൾ എന്ന പേരിൽ നടി നവ്യ നായരും കമന്റ് തന്റെ പേജിൽ പങ്കുവച്ചിട്ടുണ്ട്.
കോവിഡിനെ അതിജീവിച്ച് കേരളത്തിൽ ഇന്ന് മുഴുവൻ സ്കൂളുകളും തുറന്നു. പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികളും അധ്യാപകരും ഒരു പോലെ കടന്നിരിക്കുകയാണ്. പ്രവേശനോത്സവത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ആളുകൾ പങ്കുവച്ച് കൊണ്ടിരിക്കുകയാണ്. നടി നവ്യ നായരും ഈ ദിവസം ചിത്രങ്ങൾ പങ്കുവച്ചു.
തന്റെ യഥാർഥ പേരിൽ നായർ എന്ന് ഇല്ലെന്ന് നവ്യ പറയുന്നു. സീ മലയാളം ന്യൂസിനൊപ്പം പുതിയ ചിത്രമായ ഒരുത്തീയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു നവ്യ ഇക്കാര്യം പറഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.