തെന്നിന്ത്യൻ നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു. വിവാഹം കഴിഞ്ഞ് ദമ്പതികൾ തിരുപ്പതി ക്ഷേത്ര ദർശനത്തിനാണ് പോയത്. താരദമ്പതികൾ തായ്ലൻഡിലാണ് ഹണിമൂൺ ആഘോഷിക്കുന്നത്. തായ്ലൻഡിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു.
Nayanthara Vignesh Shivan Tirupati Controversy ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് ഫോട്ടോഷൂട്ട് നടത്തിയതായി സിസിടിവിയിൽ കണ്ടുയെന്ന് തിരുപ്പതി ക്ഷേത്രത്തിന്റെ ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യുരിറ്റി ഓഫീസർ നരംസിംഹ കിഷോർ മാധ്യമങ്ങളോടായി പറഞ്ഞു.
തിരുപ്പതിയിൽ വച്ച് വിവാഹം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുനന്ത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 150 അതിഥികളെ പങ്കെടുപ്പിക്കാൻ സാധിക്കില്ല എന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണ് വിവാഹ വേദിയിൽ മാറ്റം വന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.