പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം സെപ്തംബര്‍ 30 ന് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ പൂജ ചടങ്ങ് നടന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും, സൗദി വെള്ളക്ക, തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്ദീപ് സേനൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹ സംവിധായകനുമായിരുന്നു ജയന് നമ്പ്യാര്‍.
ചിത്രത്തിൻറെ ആദ്യ ഭാഗത്തിന് വേണ്ടി ശരീരഭാരം 98 കിലോയായി ഉയർത്തിയതായും എന്നാൽ അതിന് ശേഷം ചിത്രത്തിൻറെ ബാക്കി ഭാഗത്തിന് വേണ്ടി അത് 67 കിലോയായി കുറയ്ക്കുകയും ചെയ്തെന്ന് പൃഥ്വിരാജ് പറഞ്ഞു.
ഓഗസ്റ്റ് 25നാണ് തീർപ്പ് തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. 'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്', എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.