ബഫർ സോണ്‍ വിഷയവും ഭൂ നിയമ ഭേദഗതിയുമടക്കം വേഗത്തിലാക്കുന്നതിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണും. കൂടി കാഴ്ചയിലൂടെ പ്രശ്നപരിഹാരത്തിനുള്ള വഴി തെളിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്ന പരിഹാരം വൈകിയാല്‍ വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പം സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങുമെന്നും സമതി നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞദിവസം ബിനാച്ചിഎസ്റ്റേറ്റിൽ മേയാൻവിട്ട കറുവപശുവിനെയാണ് കടുവ കൊന്നുതിന്നത്. കർഷകനായ ഗോവിന്ദന്റെ കറവപശുവിനെ കഴിഞ്ഞദിവസം വൈകിട്ട് മുതൽ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരടക്കം നടത്തിയ തിരിച്ചിലിലാണ് പാതിഭക്ഷിച്ച നിലയിൽ എസ്റ്റേറ്റിനുള്ളിൽ പശുവിന്റെ ജഢം കണ്ടെത്തിയത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് പേത്തൊട്ടിയില്‍ കുടിയേറിയ അരുണാചലം ചെട്ടിയാര്‍ 1933ല്‍ നിര്‍മ്മിച്ച ഹൈറേഞ്ചിലെ ആദ്യ ഏലക്കാ സ്റ്റോര്‍ വരെയുണ്ട് ഇവിടെ. കൂടാതെ 1928ല്‍ തിരുവാതംകൂര്‍ മഹാരാജാവ് പതിച്ച് നല്കിയ ഭൂമിക്ക് കിട്ടിയ രാജമുദ്രയുള്ള പട്ടയവും. എന്നാൽ ഇതിനിന്ന് കടലാസ് തുണ്ടിന്റെ വിലയില്ല.
പ്രശ്നം രൂക്ഷമാക്കിയത് കോണ്‍ഗ്രസ്സാണെന്നും എം എം മണി ആരോപിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഇടതുപക്ഷത്തിനുമെതിരേ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ്സും യു ഡി എഫും രംഗത്തെത്തിയ സാഹചര്യത്തിലാണ് എം എം മണിയുടെ പ്രതികരണം.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്, രാവിലെ 6 മുതൽ വൈകും നേരം 6 വരെയാണ് ഹർത്താൽ നിലമ്പൂർ ടൗണിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല.
ഇതിന് പിന്നാലെയാണ് ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ജനങ്ങളുടെ ആശങ്ക കോടതിയെ ബോധ്യപ്പെടുത്തുന്നതിനും നടപടി ആവശ്യപ്പെട്ട് യു ഡി എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കിഫയുടെ നേത്യത്വത്തിൽ കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷിത വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖല വേണമെന്ന ഉത്തരവിനെതിരെ കിഫയുടെ നേത്യത്വത്തിൽ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Indigo report: വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവേ മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബഫർസോൺ ഉത്തരവിനെതിരെ വയനാട് നൂൽപ്പുഴയിൽ സർവ്വകക്ഷിയുടെ നേതൃത്വത്തിൽ ബഹുജനറാലി സംഘടിപ്പിച്ചു. കല്ലൂരിൽ നിന്നും മൂലങ്കാവിലേക്ക് നടത്തിയ പ്രതിഷേധ റാലിയിൽ സ്ത്രീകളടക്കം ആയിരങ്ങളാണ് അണിനിരന്നത്. തുടർന്ന് മൂലങ്കാവിൽ പൊതുസമ്മേളനവും സംഘടിപ്പിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.