പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെ ആക്രമികള്‍ പരിക്കേല്‍പ്പിക്കുകയും കന്റോണ്‍മെന്റ് വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ പ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് ജീവനക്കാർ അറിയിച്ചു.
തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ രാവിലെ 11 മണിയോടെ ഊരി പിടിച്ച വാളുകളുമായി ഒരു സംഘം പ്രവർത്തകർ എത്തിയതോടെ പോലീസ് ആദ്യം ഒന്നമ്പരന്നു. പ്രതീകാത്മക വാളുകൾ ആണെന്ന് അറിഞ്ഞതോടെ അവർ പിൻമാറി. "ഊരി പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി" എന്ന പേരിലാണ് കെ.എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകത്മക സമരം നടത്തിയത്.
''നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ'' എന്ന് ആക്രോശിച്ചുകൊണ്ട് പ്രതികൾ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത പ്രതികളെ തടയാൻ ശ്രമിച്ച ഗൺമാനെ ഉപദ്രവിച്ചെന്നും എഫ്ഐആറിലുണ്ട്.
FLight Protest : ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ 1937 അനുസരിച്ച് വിമാനത്തിൽ വെച്ച് ആരെയും ശാരീരികമായോ വാക്കുകൾ കൊണ്ടോ ഉപദ്രവിക്കാനോ, ഭീഷണിപ്പെടുത്താനോ പാടില്ല.
CM Pinarayi Vijayan: കറുത്ത വസ്ത്രവും കറുത്ത മാസ്ക്കും ധരിക്കാൻ പാടില്ലെന്ന പ്രചാരണം തെറ്റാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Protest: തൃശൂര്‍ കുന്നംകുളത്തും മലപ്പുറം കുറ്റിപ്പുറത്തുമാണ് പ്രതിഷേധമുണ്ടായത്. കുറ്റിപ്പുറം മിനി പമ്പയിൽ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടത്പക്ഷമടക്കം ഇടുക്കിയില്‍ ശക്തമായ സമരത്തിലേയ്ക്ക് നീങ്ങുമ്പോള്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് നില്ക്കുന്ന സ്വതന്ത്ര സംഘടനകളും ജനകീയ പ്രക്ഷോഭത്തിലേയ്ക്കാണ് നീങ്ങുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഗുരുതരമായ അനാസ്ഥ ബഫര്‍ സോണ്‍ വിഷയത്തില്‍ സര്ക്കാരിനുണ്ടായിട്ടുണ്ടെന്ന വിമര്‍ശനം ഉന്നയിച്ചാണ് അതിജീവനപോരാട്ടവേദി പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.
Plus one students protest ഫോക്കസ് ഏര്യ നിശ്ചയിക്കുക, പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്ത ശേഷം പരീക്ഷ നടത്തുക, അശാസ്ത്രീയമായ പരീക്ഷ രീതി പിൻവലിച്ച് വിദ്യാർഥികളുടെ ആശങ്കകൾ സർക്കാർ മനസ്സിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു വിദ്യാർഥികളുടെ സമരം.
ഇടുക്കി സിങ്കുകണ്ടത്ത് ഭൂസമരം നയിക്കുന്ന കുടിയേറ്റ കര്‍ഷകര്‍ക്ക് പിന്തുണയുമായി അതിജീവന പോരാട്ടവേദിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത്. സമരത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം കുടുംബങ്ങള്‍ക്ക് നിയമ സഹായവും നല്‍കുമെന്നും നേതൃത്വം വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.