ബഫർസോൺ വിഷയം; കോൺഗ്രസിന് രൂക്ഷ വിമർശനവുമായി എംഎം മണി

പ്രശ്‍നം രൂക്ഷമാക്കിയത് കോണ്‍ഗ്രസ്സാണെന്നും എം എം മണി ആരോപിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഇടതുപക്ഷത്തിനുമെതിരേ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ്സും യു ഡി എഫും രംഗത്തെത്തിയ സാഹചര്യത്തിലാണ്  എം എം മണിയുടെ പ്രതികരണം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 22, 2022, 05:47 PM IST
  • ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മതിയെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്.
  • കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ കള്ളന് കഞ്ഞിവച്ചവരാണെന്നും എം എം മണി പറഞ്ഞു.
  • വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ്സും യു ഡി എഫും രംഗത്തെത്തിയ സാഹചര്യത്തിലാണ് എം എം മണിയുടെ പ്രതികരണം.
ബഫർസോൺ വിഷയം; കോൺഗ്രസിന് രൂക്ഷ വിമർശനവുമായി എംഎം മണി

ഇടുക്കി: ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ചും കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ചും മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി. ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മതിയെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. 

പ്രശ്‍നം രൂക്ഷമാക്കിയത് കോണ്‍ഗ്രസ്സാണെന്നും എം എം മണി ആരോപിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഇടതുപക്ഷത്തിനുമെതിരേ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ്സും യു ഡി എഫും രംഗത്തെത്തിയ സാഹചര്യത്തിലാണ്  എം എം മണിയുടെ പ്രതികരണം. 

Read Also: Rain alert: സംസ്ഥാനത്ത് ഈ മാസം 25 വരെ മഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

താന്‍ കൂടിയുണ്ടായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ മന്ത്രിസഭ യോഗത്തില്‍ ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ മാത്രം മതിയെന്നാണ് തീരുമാനിച്ചത്. പി ടി തോമസടക്കമുള്ളവരാണ് പരിസ്ഥിതി പ്രശ്നം രൂക്ഷമാക്കിയത്. കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ കള്ളന് കഞ്ഞിവച്ചവരാണെന്നും എം എം മണി പറഞ്ഞു.

എന്നാല്‍  ജനവാസ മേഖലകള്‍ ഉൾപ്പെടുന്ന ഒരു കിലോമീറ്റര്‍ പരിധി ബഫര്‍സോണായി തീരുമാനിച്ചിരുന്നു എന്നാണ് രണ്ടായിരത്തി പത്തൊമ്പതില്‍ അന്നത്തെ വനം മന്ത്രിയായിരുന്ന കെ രാജു നിയമസഭയില്‍ വ്യക്തമാക്കിയത് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 

Read Also: Vijay Babu Case: വിജയ്‌ ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

ഇത് നിഷേധിക്കുന്ന എം എം മണിയടക്കമുള്ള ഇടത് നേതാക്കളും സര്‍ക്കാരും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തടിയൂരാനാണ് ശ്രമിക്കുന്നതെന്ന ആരോപണമാണ് കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്. ബഫര്‍സോൺ വിഷയത്തിൽ രണ്ട് മുന്നണികളും ഇടുക്കിയിൽ ഹർത്താലും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News