അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന വേഷത്തിൽ എത്തിയ സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസിൽ വൻ പരാജയമായിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങി പതിനാലാം ദിവസമായ വ്യാഴാഴ്ച്ച ചിത്രത്തിന് ലഭിച്ചത് ആകെ 80 ലക്ഷം രൂപ മാത്രമാണ്. ഇത്രയും ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്നും കളക്ട് ചെയ്തത് വെറും 66 കോടി രൂപ മാത്രമാണ്. ജൂൺ മൂന്നിന് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന ഗണ്യമായി കുറഞ്ഞതോടെ മിക്ക തീയറ്ററുകളിൽ നിന്നും മാറി തുടങ്ങി. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശിന്റെ വിലയിരുത്തൽ പ്രകാരം സാമ്രാട്ട് പൃഥ്വിരാജിന്റെ കളക്ഷൻ അതിന്റെ രണ്ടാമത്തെ ആഴ്ച്ചയിൽ ആദ്യ ആഴ്ച്ചയെ അപേക്ഷിച്ച് വളരെയധികം
മാത്രമല്ല അക്ഷയ് കുമാറിനൊപ്പം ചലച്ചിത്ര ലോകത്തേക്ക് എത്തുന്ന 22 ആമത്തെ പുതുമുഖമാണ് താനെന്നും മാനുഷി ചില്ലർ വെളിപ്പെടുത്തി. അക്ഷയ് കുമാറിനൊപ്പമാണ് ബോളീവുഡിൽ ഏറ്റവും കൂടുതൽ പുതുമുഖ താരങ്ങൾ അരങ്ങേറ്റം കുറിച്ചതെന്നും താരം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.