രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പാകിസ്ഥാൻ. പ്രതിസന്ധി കൂടുതൽ വഷളായതോടെ വിവിധ മേഖലകളിൽ നിയന്ത്രണം കൊണ്ടു വരാൻ ഒരുങ്ങുകയാണ് സർക്കാർ. 2023-ലെ കണക്ക് പ്രകാരം 273 ബില്യൺ ആണ് രാജ്യത്തിൻറെ പൊതു കടം. ദിനം പ്രതി ഇതിൽ വർധന രേഖപ്പെടുത്തുന്നുണ്ട്.
വർധിച്ചുവരുന്ന കട ബാധ്യത,ഊർജ ഇറക്കുമതിയിലെ ചിലവ്, വിദേശ കരുതൽ ശേഖരത്തിലെ കുറവ്, ആഗോള നാണയപ്പെരുപ്പം, രാഷ്ട്രീയ അസ്ഥിരത, ജിഡിപി വളർച്ചയിലെ ഇടിവ് എന്നിവയാണ് പാകിസ്ഥാന് വിനയായത്.ലക്ഷകണക്കിന് പൗരന്മാരെ സാരമായി ബാധിച്ചേക്കാവുന്ന ഈ സാമ്പത്തിക തകർച്ചയെ നേരിടാനുള്ള ഓട്ടത്തിലാണ് സർക്കാർ.
ALSO READ: സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജീവനക്കാരെ പിരിച്ചു വിടാൻ ആമസോൺ
പ്രതിസന്ധിയെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് യുഎസിലുള്ള പാക്കിസ്ഥാൻ എംബസിയുടെ വസ്തുവകകൾ ലേലം ചെയ്തിരുന്നു. പാകിസ്താനിലെ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ എന്നിവ നേരത്തെ അടച്ചുപൂട്ടുന്നതുപോലുള്ള കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുകയാണ് സർക്കാർ. പ്രതിസന്ധിയുടെ വ്യാപ്തി കുറക്കുന്നതിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ സർക്കാർ വകുപ്പുകളോടും വൈദ്യുതി ഉപയോഗം 30 ശതമാനം കുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വാങ്ങുന്നത് വഴി 273 മില്യൺ അതായത് 62 ബില്യൺ പാകിസ്ഥാൻ രൂപ ലാഭിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫോസിൽ ഇന്ധനങ്ങളിൽ ഉണ്ടായ വില വർദ്ധനവ് പകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിയെ കാര്യമായി ബാധിച്ചിരുന്നു. 2022 ൽ ഉണ്ടായ വെള്ളപ്പൊക്കവും സ്ഥിതി കൂടുതൽ വഷളാക്കി.കൃത്യമായ ഒരു സാമ്പത്തിക പാക്കേജ് ഇല്ലെങ്കിൽ പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി ഉടൻ മെച്ചപ്പെടുത്താൻ സാധിക്കുകയില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വൈദ്യുതി ചിലവ് ലാഭിക്കുന്നതിലൂടെ പാകിസ്ഥാൻ സർക്കാരിന്റെ കടുത്ത നടപടികൾക്ക് കുറച്ച് ആശ്വാസം നൽകാമെങ്കിലും ഇപ്പോൾ രാജ്യത്തെ അലട്ടുന്ന സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യാൻ ഇത് പര്യപ്തമല്ലെന്നാണ് കണക്ക് കൂട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...