Free Goats: മട്ടൺ കറി അടിച്ചാലും പ്രശ്നമില്ല; ഇവിടെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന ആടുകളെ ആർക്ക് വേണമെങ്കിലും സൗജന്യമായി പിടിച്ചുകൊണ്ട് പോകാം

സിസിലിക്ക് വടക്ക് ഇയോലിയൻ ദ്വീപുകളുടെ ഭാഗമാണ് അലികുഡി എന്ന കുഞ്ഞൻ ദ്വീപ്. വെറും നൂറ് പേർ മാത്രമാണ് ഇവിടെ താമസം. പക്ഷേ ആടുകളാകട്ടെ, ഇതിന്റെ ആറിരട്ടിയുണ്ട്. 

Last Updated : Apr 5, 2024, 05:25 PM IST
  • ഇവിടുത്തെ കൃഷി വ്യാപകമായി നശിപ്പിക്കുന്ന ആടുകൾ നാട്ടുകാർക്ക് തലവേദനയാണ്
  • ഇവയെ കൊന്ന് എണ്ണം കുറയ്ക്കുന്നതിനോട് ദ്വീപിലുള്ളവർക്ക് താത്പര്യമില്ല
  • ഒരു കർഷകൻ വളർത്താനായാണ് ആടുകളെ ആദ്യമായി ദ്വീപിലെത്തിച്ചത്
Free Goats: മട്ടൺ കറി അടിച്ചാലും പ്രശ്നമില്ല; ഇവിടെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന ആടുകളെ ആർക്ക് വേണമെങ്കിലും സൗജന്യമായി പിടിച്ചുകൊണ്ട് പോകാം

പലയിടത്തും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ തലവേദന സൃഷ്ടിക്കുന്നത് പതിവാണ്. മിക്കവാറും തവണ ആളുകൾ ഇവയെ സ്ഥലത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത പലപ്പോഴും പ്രാവർത്തികമാകാറില്ലെന്നതാണ് സത്യം. ഇത്തരത്തിൽ ആടുകൾ തലവേദനയാകുന്ന ഒരു ദ്വീപിനെ കുറിച്ചാണ് പരിശോധിക്കുന്നത്.

നാട്ടിൽ അലഞ്ഞു തിരഞ്ഞു നടക്കുന്ന ആടുകളെ ആർക്ക് വേണമെങ്കിലും സൗജന്യമായി പിടിച്ചുകൊണ്ട് പോകാം എന്ന ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ് വിദൂര ഇറ്റാലിയൻ ദ്വീപായ അലികുഡിയിലെ പ്രാദേശിക ഭരണകൂടം.സിസിലിക്ക് വടക്ക് ഇയോലിയൻ ദ്വീപുകളുടെ ഭാഗമാണ് അലികുഡി എന്ന കുഞ്ഞൻ ദ്വീപ്. വെറും നൂറ് പേർ മാത്രമാണ് ഇവിടെ താമസം. പക്ഷേ ആടുകളാകട്ടെ, ഇതിന്റെ ആറിരട്ടിയുണ്ട്. 

ഇവിടുത്തെ കൃഷി വ്യാപകമായി നശിപ്പിക്കുന്ന ആടുകൾ നാട്ടുകാർക്ക് തലവേദനയാണ്. തരംകിട്ടിയാൽ വീടിനുള്ളിൽ കടന്നും ഇവ അക്രമങ്ങൾ കാട്ടും.ഇതോടെയാണ് മേയർ റിക്കാർഡോ ഗുല്ലോ ഒരു പോംവഴി കണ്ടെത്തിയത്. ആർക്ക് വേണമെങ്കിലും ഈ ആടുകളെ ദത്തെടുത്ത് കൂടെ കൊണ്ടുപോകാം. ഇതിനുള്ള അപേക്ഷകൾ ഏപ്രിൽ 10നകം നൽകണം. ആടുകളെ ദ്വീപിലെത്തി പിടിച്ചുകൊണ്ടുപോകാൻ ഒരാൾക്ക് 15 ദിവസം സമയം ലഭിക്കും.

ഇവയെ കൊന്ന് എണ്ണം കുറയ്ക്കുന്നതിനോട് ദ്വീപിലുള്ളവർക്ക് താത്പര്യമില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ആടുകൾ കഴിഞ്ഞ 20 വർഷങ്ങളായി ദ്വീപിലുണ്ടെങ്കിലും ഇവിടുത്തെ കുന്നുകളിലും താഴ്‌വരയിലുമായിരുന്നു ഇവയുടെ ജീവിതം.എണ്ണം പെരുകിയതോടെ ജനവാസ മേഖലയിലായി വാസം.

ഒരു കർഷകൻ വളർത്താനായാണ് ആടുകളെ ആദ്യമായി ദ്വീപിലെത്തിച്ചത്. വൈകാതെ ഇദ്ദേഹം ആടുകളെ ദ്വീപിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയായിരുന്നു. 1,50,000 വർഷങ്ങൾക്ക് മുമ്പ് നിർജീവമായ ഒരു അഗ്നിപർവതത്തിൽ നിന്ന് രൂപം കൊണ്ട അലികുഡിയിൽ ബോട്ട് മാർഗ്ഗമേ പുറത്ത് നിന്നുള്ളവർക്ക് എത്താനാകൂ. റോഡുകളോ ഹോട്ടലുകളോ ഇല്ല. കഴുതകളെയാണ് ചരക്കുനീക്കത്തിനും മറ്റും ഉപയോഗിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News