Heroic Idun: നൈജീരിയയിൽ തടവിലായ ഹീറോയിക് ഐഡുൻ കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കും; സംഘത്തിൽ മൂന്ന് മലയാളികൾ

Heroic Idun crew to be released: 2020 ഓഗസ്റ്റ് 9നാണ് മൂന്ന് മലയാളികൾ ഉൾപ്പെടെ 26 നാവികരടങ്ങുന്ന ഹീറോയിക് ഐഡുൻ എന്ന കപ്പൽ ഇക്വിറ്റോറിയൽ ഗിനിയ പിടികൂടിയത്.   

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 02:10 PM IST
  • കടൽക്കൊള്ള, എണ്ണക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ച് നാവികരെ തടവിലാക്കുകയായിരുന്നു.
  • കപ്പൽ ജീവനക്കാരിൽ ഏറെയും ഇന്ത്യ, ശ്രീലങ്ക, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവരാണ്.
  • കേസ് പരിഹരിക്കാൻ അന്താരാഷ്ട്ര പ്രതിനിധികൾ നൈജീരിയൻ സർക്കാരിന് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തിയത്.
Heroic Idun: നൈജീരിയയിൽ തടവിലായ ഹീറോയിക് ഐഡുൻ കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കും; സംഘത്തിൽ മൂന്ന് മലയാളികൾ

നൈജീരിയയിൽ തടവിലായ നാവികരെ മോചിപ്പിക്കും. എണ്ണ മോഷണം ആരോപിച്ച് പിടികൂടി തടവിലാക്കിയ 26 നാവികരെയും മോചിപ്പിക്കാൻ നൈജീരിയൻ കോടതി ഉത്തരവിട്ടു. കപ്പൽ ഉടമകൾ 9 ലക്ഷത്തോളം രൂപ പിഴ അടയ്ക്കണം. വൻ തുക നഷ്ടപരിഹാരം നൽകുകയും വേണം.  

കഴിഞ്ഞ എട്ട് മാസത്തോളമായി കപ്പൽ ജീവനക്കാർ നൈജീരിയയിൽ തടവിൽ കഴിയുകയായിരുന്നു. 2020 ഓഗസ്റ്റ് 9നാണ് 26 നാവികരടങ്ങുന്ന ഹീറോയിക് ഐഡുൻ എന്ന കപ്പൽ ഇക്വിറ്റോറിയൽ ഗിനിയ പിടികൂടുന്നത്. പിന്നീട് ഇവരെ നൈജീരിയയ്ക്ക് കൈമാറുകയായിരുന്നു. എന്നാൽ, മാസങ്ങളോളം കുറ്റം ചുമത്താതെയാണ് ഇവരെ തടഞ്ഞുവെച്ചത്. പിന്നീട് കടൽക്കൊള്ള, എണ്ണക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ച് നാവികരെ തടവിലാക്കുകയായിരുന്നു. നാവികരിൽ മൂന്ന് പേർ മലയാളികളാണ്. സ്ത്രീധന പീഢനം ആരോപിച്ച് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനായ കൊല്ലം സ്വദേശി വിജിത്, കൊച്ചി സ്വദേശികളായ ഫസ്റ്റ് ഓഫിസർ സനു ജോസ്, മിൽട്ടൻ എന്നിവരാണ് തടവിലായവരിലെ മലയാളികൾ.  

ALSO READ: യുഎസിന്റെ സൈനിക ഹെലികോപ്റ്ററുകൾ തകർന്നുവീണു; അപകടത്തിൽപ്പെട്ടത് പരിശീലനം കഴിഞ്ഞ് പറക്കുകയായിരുന്ന ഹെലികോപ്റ്ററുകൾ

കപ്പൽ ജീവനക്കാരിൽ ഏറെയും ഇന്ത്യ, ശ്രീലങ്ക, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവരാണ്. നാവിക സേനയുടെ കപ്പൽ കണ്ട് കടൽക്കൊളളക്കാരെന്നു കരുതി പോകാനൊരുങ്ങുമ്പോഴാണ് ഹീറോയിക് ഐഡുനെ പിടികൂടിയത്.  പ്രാഥമിക അന്വേഷണത്തെ തുടർന്ന് 20 ലക്ഷം അമേരിക്കൻ ഡോളർ പിഴയിട്ടിരുന്നു. ഈ തുക നോർവെ ആസ്ഥാനമായ ഒ.എസ്.എം മാരിടൈം കമ്പനി അടച്ചെങ്കിലും കപ്പലും ജീവനക്കാരെയും വിട്ടയക്കാതെ ഗിനിയൻ നാവിക സേന കൂടുതൽ അന്വേഷണത്തിനായി നൈജീരിയയ്ക്കു കൈമാറുകയായിരുന്നു. അനുമതിയില്ലാതെ എണ്ണ നീക്കം ചെയ്യാൻ ശ്രമിച്ചെന്നും അനധികൃതമായി നൈജീരിയൻ എണ്ണ ടെർമിനലിൽ പ്രവേശിച്ചുവെന്നും ചൂണ്ടിക്കാട്ടി നവംബറിലാണ് ഇവരെ നൈജീരിയയ്ക്ക് കൈമാറിയത്.

കേസ് പരിഹരിക്കാൻ അന്താരാഷ്ട്ര പ്രതിനിധികൾ നൈജീരിയൻ സർക്കാരിന് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തിയത്. കപ്പൽ ജീവനക്കാരുടെ മോചനത്തിനായി അവരുടെ രാജ്യങ്ങളിലെ അംബാസഡർമാർ നൈജീരിയൻ സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കപ്പൽ ഉടമസ്ഥരായ റേ കേരിയർ കേരിയേഴ്സ്, ഓപ്പറേറ്റർമാരായ ഒഎസ്എം ഷിപ്പ് മാനേജ്‌മെന്റ്, ചാർട്ടർ ബിപി, മാർഷൽ ഐലൻഡ്‌സ് എന്നിവരും വിവിധ യൂണിയനുകളും ഇന്റർനാഷണൽ ട്രൈബ്യൂണൽ ഫോർ ലോ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് കപ്പൽ ജീവനക്കാരുടെ മോചനത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു. 

കേസിൽ നിയമപരമായ തീർപ്പുണ്ടാകട്ടെ എന്ന നിലപാടാണ് നൈജീരിയൻ സർക്കാർ തീരുമാനിച്ചത്. നൈജീരിയയിൽ നിന്ന് ഇവരെ തിരികെയെത്തിക്കാനുള്ള നിയമ കുരുക്കുകൾ ഒഴിവാക്കാൻ അന്വേഷണം ഇന്ത്യയിലേക്കോ അല്ലെങ്കിൽ ഇക്വറ്റോറിയൽ ഗിനിയിലേക്കോ മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ നൈജീരിയൻ സർക്കാർ തയ്യാറായിരുന്നില്ല. 89 ദിവസങ്ങൾക്ക് ശേഷമാണ് കപ്പൽ ജീവനക്കാ‍ർ പിടിയിലായ വിവരം പോലും പുറംലോകം അറിയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News